ബംഗളൂരു: ശിവമൊഗ്ഗയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. അഞ്ചുപേർക്ക് ഗുരുതര പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തിട്ടില്ല.
ശനിയാഴ്ച രാവിലെ ശിവമൊഗ്ഗ മൃഗശാലക്ക് സമീപമാണ് അപകടം. ചിത്രദുർഗ ചല്ലകരെ ദൊഡ്ഡേരി വില്ലേജ് സ്വദേശികളാണ് മരണപ്പെട്ടവർ. ശിവമൊഗ്ഗയിലെ സിഗന്ധൂരിവില്നിന്ന് നാട്ടിലേക്ക് മടങ്ങവെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.