ബംഗളൂരു: ബുദ്ധിമാന്ദ്യമുള്ള നാലു വയസ്സായ മകളെ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കേസ്. ചിക്കാലസന്ദ്ര മഞ്ജുനാഥനഗർ സിരി അപ്പാർട്ട്‌മെന്റില്‍ താമസിക്കുന്ന രമ്യയെ (35) സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രീതികയാണ് കൊല്ലപ്പെട്ടത്. ഇരട്ട കുട്ടികളില്‍ ഒരാളാണ് കൊല്ലപ്പെട്ട പ്രീതിക. സുബ്രഹ്മണ്യപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
സോഫ്റ്റ്‌വെയർ എൻജിനീയർമാരായ രമ്യയും വെങ്കിടേഷ് കൃഷ്ണനും 10 വർഷം മുമ്ബാണ് വിവാഹിതരായത്. വെങ്കിടേഷ് നോർവേയിലാണ് ജോലി ചെയ്യുന്നത്. ഏതാനും വർഷം സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്ത രമ്യ പിന്നീട് അവിടെ വിട്ടു. മഞ്ജുനാഥനഗറിലെ ചിക്കാലസന്ദ്രയിലെ സിരി അപ്പാർട്ട്‌മെന്റിലെ സ്വന്തം ഫ്ലാറ്റിലാണ് ഇവർ ഇരട്ടക്കുട്ടികളെ പരിചരിച്ചിരുന്നത്. പ്രീതികക്ക് ബുദ്ധിമാന്ദ്യവും സംസാരശേഷിയും ഇല്ലായിരുന്നു. ഈ അവസ്ഥയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.