ബെംഗളൂരു: ഹാസൻ ജില്ലയിലെ ചന്നരായപട്ടണത്തെ ഗായത്രി മേഖലയിൽ ഗസ്റ്റ് ലക്ചറർ ആത്മഹത്യ ചെയ്തു. ദീപ (34) ആണ് ആത്മഹത്യ ചെയ്തത്. ചന്നരായപട്ടണ ഗായത്രി ബാരംഗയിൽ താമസിക്കുന്ന സോമശേഖറിൻ്റെയും ഭാഗ്യയുടെയും മകളാണ്. ചന്നരായപട്ടണ സർക്കാർ ഫസ്റ്റ് ക്ലാസ് കോളേജിൽ ജോലി ചെയ്തു വരികയായിരുന്നു.
എന്നാൽ, വ്യാഴാഴ്ച വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്ന ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. ദീപയുടെ സഹോദരൻ ബെംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയറാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.