ബെംഗളൂരു: കർണാടകത്തിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പും പൂർത്തിയായതോടെ പ്രചാരണത്തിന് മുൻ നിരയിൽനിന്ന നേതാക്കൾ താത്കാലിക വിശ്രമത്തിനായി ഉല്ലാസകേന്ദ്രങ്ങളിൽ.
മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബസമേതം നീലഗിരിയിലെത്തി. ഒരു റിസോർട്ടിൽ താമസമാക്കിയ അദ്ദേഹം 11 വരെ അവിടെ തുടരും.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിശ്രമത്തിലേക്കായി വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചിക്കമംഗളൂരുവിലേക്കാണ് പോയത്. റിസോർട്ടിൽ അദ്ദേഹത്തിനൊപ്പം സഹോദരനും എം.പി.യുമായ ഡി.കെ. സുരേഷ്, കുനിഗൽ എം.എൽ.എ. രംഗനാഥ്, രാമനഗര എം.എൽ.എ. ഇക്ബാൽ ഹുസ്സൈൻ എന്നിവരുമുണ്ട്.