Home Featured വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികളറിയിക്കാൻ വാട്സ്‌ആപ് നമ്ബറൊരുക്കി ബെസ്കോം

വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികളറിയിക്കാൻ വാട്സ്‌ആപ് നമ്ബറൊരുക്കി ബെസ്കോം

by admin

ബംഗളൂരു: വൈദ്യുതിയുമായി ബന്ധപ്പെട്ട പരാതികളറിയിക്കാൻ വാട്സ്‌ആപ് നമ്ബറൊരുക്കി ബംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡ്.

കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്നുണ്ടായ പരാതിപ്രളയംമൂലം സ്ഥിരം ഹെല്‍പ് ലൈൻ നമ്ബറായ 1912ല്‍ പരാതി അറിയിക്കല്‍ ദുഷ്കരമായിരുന്നു. മണ്‍സൂണ്‍ വരുന്ന പശ്ചാത്തലത്തിലാണ് പരാതി അറിയിക്കാൻ വാട്സ്‌ആപ്, എസ്.എം.എസ് സൗകര്യങ്ങളൊരുക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഫോട്ടോയും മെസ്സേജും താഴെ പറയുന്ന നമ്ബറുകളിലേക്കയക്കാം. ബംഗളൂരു ഈസ്റ്റ്: 8277884013, ബംഗളൂരു വെസ്റ്റ്: 8277884012, ബംഗളൂരു നോ‍ർത്ത്: 8277884014, ബംഗളൂരു സൗത്ത്: 8277884011, ബംഗളൂരു റൂറല്‍: 8277884017. എസ്.എം.എസ് അയക്കേണ്ടത് 9480816108, 9480816109, 9480816110, 9480816111, 9480816114 എന്നീ നമ്ബറുകളിലേക്കാണ്. പൊതുവായ പരാതികള്‍ 9449844640 വാട്സ്‌ആപ് നമ്ബറിലും 9480816108 എന്ന നമ്ബറിലേക്ക് എസ്.എം.എസ് ആയും ആയക്കാവുന്നതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group