Home covid19 കർണാടക ലോക്ക്ഡൗൺ : മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ; ഇളവുകളും പ്രഖ്യാപിച്ചു ; വിശദമായി വായിക്കാം

കർണാടക ലോക്ക്ഡൗൺ : മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ; ഇളവുകളും പ്രഖ്യാപിച്ചു ; വിശദമായി വായിക്കാം

by admin

കർണാടകയിൽ മെയ്‌ 10 മുതൽ 24 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

ലോക്ക്ഡൗൺ നിർദേശങ്ങൾ:

  • മെയ് 10രാവിലെ 6 മണി മുതൽ 24 രാവിലെ 6 വരെ ആണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്
  • അവശ്യവസ്തുക്കൾ – പലചരക്ക്, പാൽ, പച്ചക്കറി, മത്സ്യ മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ രാവിലെ 6 മണി മുതൽ 10 മണി വരെ തുറക്കാം
  • മദ്യഷോപ്പുകൾ take away മാത്രം (6 – 10)

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 48781 പേർക്ക്, ബെംഗളൂരുവിൽ 21376 പേർക്ക് കൂടി രോഗം : ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയ ദിവസം;

  • Milk booths, hopcom outlets – 6am to 6pm
  • ബാങ്കുകൾ പ്രവർത്തിക്കും
  • ഓൺലൈൻ ഡെലിവറി e – commerce അനുവദിനീയം
  • പൊതുഗതാഗതം ഇല്ല
  • അടിയന്തര ആവശ്യങ്ങൾക്ക് ഒഴികെ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങാൻ പാടില്ല
  • ഷെഡ്യൂൾ പ്രകാരമുള്ള വിമാന ട്രെയിൻ സർവീസുകൾ തുടരും.
  • മെട്രോ സർവീസ് നടത്തില്ല
  • ഓട്ടോ ടാക്സി സർവീസുകൾ അടിയന്തര ആവശ്യങ്ങൾക്ക് മാത്രം

കർണാടകയിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ

  • സ്കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങി എല്ലാം അടഞ്ഞു കിടക്കും. ഓൺലൈൻ ക്ലാസുകൾ തുടരും
  • റെസ്റ്റോറന്റുകൾ പാർസൽ, ഡെലിവറി മാത്രം
  • ജിമ്മുകൾ, മാളുകൾ, ക്ലബ്ബുകൾ, പാർക്കുകൾ, തിയറ്ററുകൾ, ബാറുകൾ ഓഡിറ്റോറിയം തുടങ്ങി എല്ലാം അടഞ്ഞു കിടക്കും
  • രാഷ്ട്രീയ, മത, സമ്മേളനങ്ങൾക്ക് വിലക്ക്
  • ആരാധനാലയങ്ങളിൽ പൊതുജങ്ങൾക്ക് പ്രവേശനമില്ല
  • കണ്ടൈൻമെന്റ് സോണുകൾക്ക് പുറത്തുള്ള സർക്കാർ ഓഫിസുകൾ പ്രവർത്തിക്കും

ബിബിഎംപി കൊവിഡ് വാര്‍ റൂം കിടക്ക കുംഭകോണം വഴിത്തിരിവില്‍, മുസ് ലിം ജീവനക്കാര്‍ക്കെതിരേ വ്യാജ ആരോപണമുന്നയിച്ച ബിജെപി എംഎല്‍എയ്ക്ക് പങ്ക്

  • കണ്ടൈൻമെന്റ് സോണുകൾക്ക് പുറത്തുള്ള കാർഷിക അനുബന്ധ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 6 മുതൽ 10 വരെ പ്രവർത്തിക്കാം
  • ഭക്ഷ്യ വസ്തുക്കൾ, ചരക്ക് നീക്കം എന്നിവയ്ക്ക് തടസമില്ല
  • അന്തർസംസ്ഥാന യാത്രകൾ അത്യാവശ്യങ്ങൾക്ക് മാത്രം
  • കണ്ടൈൻമെന്റ് സോണുകൾക്ക് പുറത്ത് നിർമാണ പ്രവർത്തനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചു നടത്താം
  • വ്യവസായ ശാലകൾക്ക് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group