ബെംഗളൂരു: നഗരത്തിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ പ്രത്യേക ഹെൽപ്പ്‌ലൈനുമായി കോർപ്പറേഷൻ. ഇതിന്റെ ഭാഗമായി ഓരോ മേഖലകളിലും നോഡൽ ഓഫീസർമാരെയും ബി.ബി.എം.പി. നിയോഗിച്ചു. ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ ഹെൽപ്പ്‌ലൈനിൽ അറിയിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം പരാതികൾ നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ സമയബന്ധിതമായി പരിഹരിക്കും. 1533 എന്ന നമ്പറിലാണ് ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടേണ്ടത്.നിലവിൽ നഗരത്തിലെ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. മികച്ച രീതിയിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ജലക്ഷാമം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
ഇതിനുമുന്നോടിയായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണ് സംസ്ഥാന സർക്കാരും ബെംഗളൂരു കോർപ്പറേഷനും. സ്വകാര്യ ടാങ്കറുകൾ ഏറ്റെടുക്കുന്നതിനൊപ്പം ഉപയോഗിക്കാതെ കിടക്കുന്ന പാൽ ടാങ്കറുകളും കുടിവെള്ളവിതരണത്തിന് ഉപയോഗിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരുകയാണ്. ഇതുസംബന്ധിച്ച് കർണാടക മിൽക്ക് ഫെഡറേഷനുമായി ചർച്ചകൾ നടത്തിയതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു.വെള്ളം പാഴാക്കുന്നതിനെതിരേ ബോധവത്കരണപരിപാടികളും സർക്കാർ ആരംഭിച്ചു. വിവിധ സന്നദ്ധ സംഘടനകളുടേയും റെസിഡൻസ് അസോസിയേഷനുകളുടേയും സഹായത്തോടെയാണ് ബോധവത്കരണപരിപാടികൾ നടത്തുന്നത്. പൂന്തോട്ടം നനയ്ക്കാനും വാഹനങ്ങൾ കഴുകാനും കുടിവെള്ളം ഉപയോഗിക്കരുതെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ നേരത്തേ സർക്കാർ പുറപ്പെടുവിച്ചിരുന്നു.
മുൻ പങ്കാളിയുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവാവ്; കാരണം കേട്ട് സോഷ്യല്‍ മീഡിയയുടെ മറുപടി
ബന്ധങ്ങള്‍ വളരെ സൂക്ഷിച്ച് മുന്‍പോട്ട് കൊണ്ടുപോകണമെന്നാണ് പറയാറ്. ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും പിന്നീട് അതില്‍ ദുഃഖിക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട്.എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും ബന്ധം അവസാനിപ്പിക്കേണ്ടിയിരുന്നില്ലയെന്ന വീണ്ടുവിചാരം ചിലര്‍ക്ക് ഉണ്ടാകുന്നത്. ഇങ്ങനെ രണ്ട് വര്‍ഷം മുമ്ബ് അവസാനിപ്പിച്ച പങ്കാളിയുമായുള്ള ബന്ധം വീണ്ടും തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ച മലേഷ്യന്‍ യുവാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നതില്‍ പശ്ചാത്തപിക്കുന്നതായി യുവാവ് പോസ്റ്റില്‍ വ്യക്തമാക്കി. എന്നാല്‍ പഴയ ബന്ധം വീണ്ടും തുടങ്ങുന്നതിന് യുവാവ് പറഞ്ഞ കാരണം അമ്ബരപ്പിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം.
തായ്‌വാനിലെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കായ ഡികാര്‍ഡിലാണ് യുവാവ് പോസ്റ്റ് പങ്കുവെച്ചത്. തന്റെ പങ്കാളിയെ ചതിച്ചതില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്ന് യുവാവ് കുറിപ്പില്‍ പറഞ്ഞു. എന്നാല്‍, മുന്‍പങ്കാളിയുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള സമയം അതിക്രമിച്ചതായും ഇയാള്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്ബ് ബന്ധം അവസാനിപ്പിച്ചതിന് ശേഷം തന്റെ ജീവിതത്തില്‍ കണ്ടുമുട്ടിയ സ്ത്രീകളൊന്നും തന്റെ പ്രതീഷയ്‌ക്കൊത്തവർ ആയിരുന്നില്ലെന്നും യുവാവ് വ്യക്തമാക്കി. മാത്രമല്ല മുന്‍ പങ്കാളി ഇപ്പോള്‍ കൂടുതല്‍ സുന്ദരിയായെന്നും പോസ്റ്റില്‍ യുവാവ് പറഞ്ഞു.അവളെ ചതിച്ചതില്‍ ഇന്ന് എനിക്ക് കുറ്റബോധം തോന്നുന്നു. അവള്‍ കൂടുതല്‍ സുന്ദരിയായി. ആ ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഞാന്‍ കണ്ടുമുട്ടിയവരൊന്നും അവളേക്കാള്‍ മികച്ചവരായിരുന്നില്ല,” യുവാവ് പറഞ്ഞു.
മുന്‍ പങ്കാളി സുന്ദരിയായി എന്നത് മാത്രമല്ല, കരിയറിലും അവര്‍ ഏറെ മുന്നേറിയതായും യുവാവ് കൂട്ടിച്ചേര്‍ത്തു. അവര്‍ ഇപ്പോള്‍ വലിയ നിലയിലായെന്നും ഒരു സ്ഥാപനത്തിന്റെ ഉടമയാണെന്നും യുവാവ് പറഞ്ഞു. കൂടാതെ, അവര്‍ ഒരു പിയാനോ അധ്യാപിക കൂടിയാണെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.തനിക്ക് ഒരിക്കലും മുന്‍പങ്കാളിയുടെ നിലവാരത്തിലേക്ക് എത്താനോ അവരുമായി താരതമ്യപ്പെടുത്താനോ കഴിയുമെന്ന് കരുതുന്നില്ലെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ യുവതിയെ ചതിച്ചിട്ടും അവരുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിച്ച യുവാവിന്റെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു. പങ്കാളിയെ ചതിച്ച നിമിഷത്തില്‍ അവരുടെ മേലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടതിനാല്‍ അവരെ വീണ്ടും ശല്യപ്പെടുത്തരുതെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. അര്‍ഹിച്ചതാണ് യുവാവിന് കിട്ടിയതെന്ന് മറ്റൊരാള്‍ പറഞ്ഞു. എന്നാല്‍, ഒരാള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് പോയി കഴിയുമ്ബോഴേ അയാളുടെ വില ചിലര്‍ക്ക് ബോധ്യമാകുകയുള്ളൂവെന്ന് മറ്റൊരാള്‍ പറഞ്ഞു