Home Featured ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം: പ്രദര്‍ശനങ്ങള്‍ക്ക് തുടക്കം

ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം: പ്രദര്‍ശനങ്ങള്‍ക്ക് തുടക്കം

ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 15ാമത് പതിപ്പില്‍ പ്രദർശനങ്ങള്‍ക്ക് തുടക്കമായി.രാജാജി നഗറിലെ ഓറിയോണ്‍ മാള്‍, ചാമരാജ് പേട്ട് കലാവിദര സംഘ ഡോ.രാജ്കുമാർ ഭവന, ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിലാണ് പ്രദർശനം.മലയാളി സംവിധായിക മിറിയം ചാണ്ടി മേനാച്ചേരിയുടെ ‘ദ ലെപാർഡ്സ് ട്രൈബ്’, ബള്‍ഗേറിയൻ സംവിധായകൻ സ്റ്റീഫൻ കൊമൻഡറേവിന്റെ ‘ബ്ലാഗാസ് ലെസണ്‍സ്’ ബ്രസീലിയൻ ചിത്രം ‘ദ ബാറ്റില്‍’, ഫിന്നിഷ് സംവിധായകൻ അകി കൗരിസ്മാകിയുടെ ‘ഫാളൻ ലീവ്സ്’, ഇറ്റാലിയൻ ചിത്രം ‘മി ക്യാപ്റ്റൻ’ ഇറാനിയൻ സംവിധായകരായ അലി അസ്ഗരി, അലി റേസ ഖതാമി എന്നിവരുടെ ‘ടെറസ്ട്രിയല്‍ വേഴ്സസ്’ തുടങ്ങിയവ വെള്ളിയാഴ്ച പ്രദർശിപ്പിച്ചു.

ശനിയാഴ്ചത്തെ പ്രദർശനത്തിന് രാവിലെ 9.50 ന് രാജാജി നഗറിലെ പി.വി.ആർ മാളില്‍ എട്ടാം സ്ക്രീനില്‍ സിംഗപ്പൂരില്‍നിന്നുള്ള ചിത്രം ‘ടുമോറോ ഈസ് എ ലോങ് ടൈം’ എന്ന സിനിമയോടെ തുടക്കമാവും. പി.വി.ആറിലെ 11 സ്ക്രീനുകളില്‍ 48 സിനിമകള്‍ക്ക് പുറമെ, ചാമരാജ് പേട്ടിലെ ഡോ. രാജ്കുമാർഭവന, സുചിത്ര ഫിലിം സൊസൈറ്റി എന്നിവയില്‍ മൂന്നു ചിത്രങ്ങള്‍ വീതവും പ്രദർശിപ്പിക്കും. രാവിലെ 11.30 ന് സ്ക്രീൻ മൂന്നില്‍ സെമിനാറും ഉച്ചക്ക് 2.30ന് ശില്‍പശാലയും അരങ്ങേറും. രജിസ്ട്രേഷന്: biffes.org

ഭാരത് മാട്രിമോണി, ഷാദി അടക്കം ആപ്പുകള്‍ക്ക് പ്ലേ സ്റ്റോറില്‍ വിലക്ക്

ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം മാട്രിമോണി ആപ്പുകളടക്കം ഏതാനും ആപ്പുകള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വിലക്കേർപ്പെടുത്തി.സേവന ഫീസ് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ പേരിലാണ് നടപടി തുടങ്ങിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍നിന്ന് പ്രയോജനമുണ്ടാക്കിയിട്ടും നന്നായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഫീസ് അടക്കുന്നില്ലെന്നും 10 കമ്ബനികള്‍ക്കെതിരെയാണ് നടപടിയെന്നും ഗൂഗിള്‍ വ്യക്തമാക്കി.ഭാരത് മാട്രിമോണി ആപ്പുകളുടെ മാതൃകമ്ബനി മാട്രിമോണി ഡോട്ട് കോം, ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നിവയ്‌ക്ക് പ്ലേ സ്റ്റോർ ചട്ടങ്ങള്‍ ലംഘിച്ചതിന് ആല്‍ഫബെറ്റ് ഇങ്ക് നോട്ടീസ് അയച്ചു.

നടപടി അവലോകനം ചെയ്യുകയാണെന്ന് കമ്ബനി അധികൃതർ പ്രതികരിച്ചു. ഗൂഗിളിന്‍റെ നടപടിക്ക് പിന്നാലെ മാട്രിമോണി ഡോട്ട് കോമിന്‍റെ ഓഹരികളില്‍ ഇടിവുണ്ടായി.ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്‍ലിം മാട്രിമോണി, ജോഡി എന്നിവ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗ്ള്‍ നീക്കിയതായി കമ്ബനി സ്ഥാപകൻ മുരുകവേല്‍ ജാനകിരാമൻ പറഞ്ഞു. ‘ഇന്ത്യൻ ഇന്റർനെറ്റിന്റെ കറുത്ത ദിനം’ എന്നാണ് ഈ നടപടിയെ കമ്ബനി വിശേഷിപ്പിച്ചത്.ഇന്ത്യയിലെ രണ്ട് ലക്ഷം ആപ്പുകളില്‍ മൂന്ന് ശതമാനം ആപ്പുകള്‍ക്ക് മാത്രമാണ് സർവീസ് ഫീ ചുമത്തിയിരിക്കുന്നതെന്നാണ് ഗൂഗിള്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group