Home Featured ഒന്നാം വർഷ കോളേജ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി

ഒന്നാം വർഷ കോളേജ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി

by admin

ബെംഗളൂരു: ഒന്നാം വർഷ കോളേജ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂർ സ്വദേശി ആദിര(19)യെയാണ് കാണാതായത്. മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.ഒന്നാം വർഷ ബിപിടി വിദ്യാർത്ഥിനിയായ ആദിര കോളേജ് ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചിരുന്നത്.

രാവിലെ സഹപാഠികളോടൊപ്പം മൂടബിദ്രി കന്നഡ ഭാവനയ്ക്‌ക് സമീപത്ത് ബസിൽ നിന്ന് ഇറങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് കാണാതാവുകയായിരുന്നു. കാണാതാകുമ്പോൾ ആദിര കോളേജ് യൂണിഫോമാണ് ധരിച്ചിരുന്നതെന്നും വിദ്യാർത്ഥിനിക്ക് വേണ്ടി അന്വേഷണം ഊർജിതമായി തുടരുന്നുണ്ടെന്നും മൂടബിദ്രി പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group