Home Featured കബൺപാർക്കിൽ കെട്ടിടം നിർമിക്കുന്നതിനെതിരേ പ്രതിഷേധം

കബൺപാർക്കിൽ കെട്ടിടം നിർമിക്കുന്നതിനെതിരേ പ്രതിഷേധം

by admin

ബെംഗളൂരു: കബൺപാർക്കിൽ ബഹുനില കെട്ടിടം സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധവുമായി കബൺപാർക്ക് വാക്കേഴ്‌സ് അസോസിയേഷൻ. . പ്രതിഷേധത്തിന്റെ ഭാഗമായി ഒപ്പുശേഖരണം നടത്തി സർക്കാരിന് കൈമാറും. 2019-ലാണ് ഹോർട്ടികൾച്ചർ വകുപ്പ് കബൺപാർക്കിനുള്ളിൽ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. പ്രദർശനശാലയും മ്യൂസിയവും ഉൾപ്പെടെയായിരുന്നുപദ്ധതി. എന്നാൽ പൊതുജനങ്ങളിൽനിന്ന് കടുത്ത എതിർപ്പുയർന്നതോടെ സർക്കാർ തീരുമാനത്തിൽനിന്ന് പിന്മാറുകയായിരുന്നു.

ജൂവലറിയിൽ അതിക്രമം; പോലീസ് കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ ജൂവലറി ഉടമയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം തൊട്ടദഗുഡ്ഡദഹള്ളി ഭൈരവേശ്വര സർക്കിളിലെ അരിഹന്ത് ജൂവലേഴ്‌സിലാണ് സംഭവം. ഉടമ വിഷ്ണുവിനെയാണ് ഉപഭോക്താക്കളെന്ന വ്യാജേനയെത്തിയ നാലുപേർ ആക്രമിക്കാൻ ശ്രമിച്ചത്. പ്രതികളുടെ ലക്ഷ്യമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group