Home Featured ബെംഗളൂരു ആർച്ച് ബിഷപ്പിന്റെ പേരിൽ പണം തട്ടാൻ ശ്രമം; പോലീസ് കേസെടുത്തു

ബെംഗളൂരു ആർച്ച് ബിഷപ്പിന്റെ പേരിൽ പണം തട്ടാൻ ശ്രമം; പോലീസ് കേസെടുത്തു

by admin

ബെംഗളൂരു: ബെംഗളൂരു ആർച്ച് ബിഷപ് റവ. പീറ്റർ മച്ചാഡോയുടെ പേരിൽ സംഭാവന ആവശ്യപ്പെട്ട് ഇമെയിൽ അയച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ഒക്ടോബറിലാണ് ആദ്യം ആർച്ച് ബിഷപ്പിന്റെ പേരിൽ പണം ആവശ്യപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തത്. ആർച്ച് ബിഷപ്പിന്റെ പേരിലുള്ള ഇമെയിലിൽനിന്ന് സംഭാംഗമായ ഒരാൾക്കാണ് സന്ദേശം വന്നത്. പാവപ്പെട്ടവരെ സഹായിക്കാൻ സംഭാവന നൽകണമെന്നായിരുന്നു ആവശ്യം.

എന്നാൽ, ഔദ്യോഗിക ഇമെയിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ അതിരൂപത നിയമനടപടി സ്വീകരിച്ചിരുന്നില്ല. പക്ഷേ, കഴിഞ്ഞ 20 ദിവസത്തിനിടെ സഭയിലെ 200-ഓളം പേർക്ക് സമാനരീതിയിൽ പണം ആവശ്യപ്പെട്ട് മെയിൽ ലഭിച്ചു. ഇതനുസരിച്ച് ഒരാൾ പണം അയച്ചുകൊടുക്കുകയും ചെയ്തു. ബംഗളൂരുവിൽ കാഴ്ച പരിമിതരായ വിദ്യാർഥികൾക്കായുള്ള ജ്യോതി സേവാ ഹോമിന് ഇമെയിൽ ലഭിക്കുകയും ആർച്ച് ബിഷപ്പ് ഹോം സന്ദർശിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. െൈസബർ ക്രൈം പോലീസാണ് കേസെടുത്തത്.

You may also like

error: Content is protected !!
Join Our WhatsApp Group