Home Featured ഗുണ്ടല്‍പേട്ടില്‍ കർണാടക ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.

ഗുണ്ടല്‍പേട്ടില്‍ കർണാടക ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.

ബംഗളൂരു: ഗുണ്ടല്‍പേട്ടില്‍ കർണാടക ആർ.ടി.സി ബസും വാനും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഹംഗല വില്ലേജ് സ്വദേശി സിദ്ധരാജു (33) ആണ് മരിച്ചത്.നാമരാജു (18), തേജസ് (19) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ കടിച്ചു; യുവാവിനെ നടുറോഡില്‍ കുത്തിവീഴ്‌ത്തിയ ശേഷം, വെടിവച്ച്‌ സുഹൃത്തുക്കള്‍

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കടിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ നടുറോഡില്‍ കുത്തിവീഴ്‌ത്തിയ ശേഷം വെടിവച്ച്‌ നാലംഗ സംഘം.ഡല്‍ഹി ശാസ്ത്രിപാർക്കിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സമീർ അഹമ്മദ് എന്ന യുവാവിനാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. വെടിയൊച്ച കേട്ട് നാലുപാടും ചിതറിയോടുന്ന ജനങ്ങളെയും വീ‍ഡിയോയില്‍ കാണാം. ഒരാള്‍ ആകാശത്തേക്ക് വെടിവയ്‌ക്കുകയും പിന്നാലെ നടുറോഡിലേക്ക് വലിച്ചിട്ട് 25-കാരനായ യുവാവിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ആദ്യം കുത്തിപരിക്കേല്‍പ്പിച്ച ശേഷം, നിലത്തുവീണതോടെ വെടിയുതിർക്കുകയായിരുന്നു.

അവശനായ ഇയാള്‍ ഒരു കടയ്‌ക്ക് മുന്നില്‍ വീഴുമ്ബോള്‍ അവിടെയിട്ടും അക്രമികള്‍ ഇയാളെ മർദ്ദിക്കുന്നുണ്ട്. തടയാൻ ശ്രമിച്ച ഒരാളെയും ഇവർ അടികൊടുത്ത് പറഞ്ഞുവിടുന്നതും കാണാം.സലീം,സൗദ്,ഫിറോജ്,ബിലാല്‍ എന്നിവരാണ് ആക്രമണം നടത്തിയത്. പോലീസെത്തിയാണ് സമീറിനെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മദ്യപാനത്തിനിടെ സമീർ ബിലാലിനെ കടിച്ചെന്നും ഇതില്‍ രോഷാകുലരായാണ് ഇവർ യുവാവിനെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു. ഒളിവില്‍ പോയവരെ കണ്ടെത്താൻ പോലീസ് ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group