ബംഗളൂരു: തുമകുരു ജില്ലയിലെ ഗവ. റെസിഡൻഷ്യല്‍ സ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയായ 14കാരി വ്യാഴാഴ്ച ചിക്കബല്ലപുര ആശുപത്രിയില്‍ എട്ടുമാസം പ്രായമുള്ള ആണ്‍കുട്ടിക്ക് ജന്മം നല്‍കി.സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസ് രജിസ്റ്റര്‍ചെയ്ത പൊലീസ് പ്രതിയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. ഹോസ്റ്റല്‍ വാര്‍ഡനെ സസ്പെൻഡ് ചെയ്തു. ഇതുവരെ ആരേയും അറസ്റ്റു ചെയ്തിട്ടില്ല.ചിക്കബല്ലപുര ജില്ലയിലെ ബാഗെപള്ളി സ്വദേശിയായ കുട്ടി വീട്ടിലെത്തി വയറുവേദനയാവുന്നതായി അറിയിക്കുകയായിരുന്നു. രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭമാണെന്ന് അറിഞ്ഞത്. വൈകാതെ കുട്ടി പ്രസവിക്കുകയുംചെയ്തു. എട്ടാം മാസം പ്രസവിച്ചതിനാല്‍ നവജാത ശിശുവിന് തൂക്കക്കുറവ് ഉണ്ടെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ പരീക്ഷണം മനുഷ്യരില്‍ തുടങ്ങി
നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ പരീക്ഷണം മനുഷ്യരില്‍ തുടങ്ങി. ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയിലാണ് പരീക്ഷണം തുടങ്ങിയത്.കേരളത്തില്‍ നിരവധി പേരുടെ മരണങ്ങള്‍ക്ക് നിപ വൈറസ് ബാധ കാരണമായിരുന്നു. പശ്ചിമബംഗാളിലെ സിലുഗുരിയിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.നിപ വൈറസിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. 25 വര്‍ഷത്തിന് മുമ്ബ് മലേഷ്യയിലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും സിംഗപ്പൂരിലും രോഗബാധ കണ്ടെത്തി. കഴിഞ്ഞയാഴ്ച ആദ്യത്തെ പരീക്ഷണ ഡോസ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി നല്‍കിയിരുന്നു. ആസ്ട്രസെനിക്ക കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് ഉപയോഗിച്ച ടെക്നോളജിയാണ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ഉപയോഗിക്കുന്നത്.
നിലവില്‍ 51 പേരിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നത്. 18 മുതല്‍ 55 വയസ് വരെ പ്രായമുള്ളവരിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നതെന്നും യൂനിവേഴ്സിറ്റി അറിയിച്ചു. ഇപ്പോള്‍ പ്രാഥമിക പരീക്ഷണങ്ങളാണ് നടത്തുന്നതെന്നും നിപ ബാധിച്ച രാജ്യങ്ങളില്‍ തുടര്‍ പരീക്ഷണങ്ങളുണ്ടാവുമെന്നും യൂനിവേഴ്സിറ്റി വ്യക്തമാക്കി.നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ പരീക്ഷണം മനുഷ്യരില്‍ തുടങ്ങികഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ആറ് പേര്‍ക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. പനി, തലവേദന, ചുമ, ശ്വാസതടസം എന്നിവയാണ് നിപയുടെ പ്രധാനലക്ഷണം.