Home Featured ബംഗളൂരുവില്‍ ഡെങ്കി കേസുകള്‍ 10,000 കടന്നു

ബംഗളൂരുവില്‍ ഡെങ്കി കേസുകള്‍ 10,000 കടന്നു

ബംഗളൂരു നഗരത്തില്‍ ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 10,468 ഡെങ്കി കേസുകള്‍. ബി.ബി.എം.പി ആരോഗ്യവിഭാഗത്തിന്റെ കണക്കുപ്രകാരമാണിത്.ജൂലൈ മുതല്‍ മാസംതോറും ചുരുങ്ങിയത് 1000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ മാസം ആദ്യ 10 ദിവസങ്ങളില്‍ മാത്രം 241 ഡെങ്കി കേസുകളാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ മാറ്റവും നവംബറിലെ ഇടവിട്ട മഴയും ശൈത്യകാലം ആരംഭിക്കാൻ വൈകിയതും ഡെങ്കി കൊതുകുകളുടെ വര്‍ധനക്ക് കാരണമായതായും കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ ഗൃഹസന്ദര്‍ശനം നടത്തി ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാൻ ബി.ബി.എം.പി ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഫോഗിങ്, വീടുകള്‍ കയറി പരിശോധന എന്നിവ നടത്തും. വീടുകളുടെ പിൻവശത്തും ഗാര്‍ഡനുകളിലും കൊതുകുകള്‍ മുട്ടയിടുന്ന, വളരുന്ന സാഹചര്യമുണ്ടോ എന്ന് നിരീക്ഷിക്കും. പരിസരം വൃത്തിയാക്കാത്തവരില്‍നിന്ന് പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്.

കോവിഡ്: പുതിയ വകഭേദങ്ങളില്‍ അത്ഭുതപ്പെടാനില്ലെന്ന് വിദഗ്ധര്‍

വ്യാപനതീവ്രതയുടെ പേരില്‍ ഭയപ്പെടുത്തുന്ന പ്രചാരണങ്ങളുണ്ടെങ്കിലും പുതിയ കോവിഡ് വകഭേദമായ ജെ.എൻ -1ല്‍ പനിയുടെ ഭാഗമായുണ്ടാകുന്ന പ്രത്യാഘാതങ്ങളേയുള്ളൂവെന്ന് ആരോഗ്യവിദഗ്ധര്‍.തിരുവനന്തപുരത്തും തമിഴ്നാട്ടിലെ തിരുച്ചിപ്പള്ളിയിലുമടക്കം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത രണ്ട് കേസുകളിലും നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമായത്. തിരുവനന്തപുരത്ത് വയോധികക്കാണ് രോഗബാധയുണ്ടായതെങ്കിലും വേഗം രോഗമുക്തി നേടി. സമ്ബര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവരില്‍ സമാന വൈറസ് വകഭേദം ഇതുവരെയും കണ്ടെത്തിയിട്ടുമില്ല. ആദ്യ തരംഗങ്ങളില്‍കണ്ട രുചിയും മണവും നഷ്ടമാകുന്നതു പോലുള്ള ലക്ഷണങ്ങളും ഉപവകഭേദത്തിലില്ല. കോവിഡിന് പുതിയ വകഭേദങ്ങളുണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും എല്ലാ മഹാമാരികളും (പാൻഡമിക്) തുടര്‍ പടര്‍ച്ച സ്വഭാവമുളളതും സ്ഥിരവും നിലനില്‍ക്കുന്നതുമായ ‘എൻഡമിക്കു’കളായി അവശേഷിക്കുമെന്നും കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ.ബി. ഇഖ്ബാല്‍ ‘ പറഞ്ഞു.

ഒന്നാം ലോക മഹായുദ്ധകാലത്താണ് ഫ്ലൂ മഹാമാരി പടരുന്നത്. കേരളത്തിലടക്കം ഫ്ലൂ ബാധിച്ച്‌ ഇപ്പോഴും ആളുകള്‍ മരണമടയുന്നുണ്ട്. ഫ്ലൂവിന് വാക്സിൻ മാത്രമല്ല, ആന്‍റിവൈറല്‍ മരുന്നുമുണ്ട്. കോവിഡിന് വാക്സിനുണ്ടെങ്കിലും മരുന്നില്ല. ലക്ഷണങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സയാണ് കോവിഡിനുള്ളത്. വൈറസുകള്‍ക്ക് ജീവശാസ്ത്രപരമായ പരിണാമമുണ്ട്. പടരുക, പരമാവധി പെരുകുക എന്നിവയാണ് ഇവയുടെ പൊതുസ്വഭാവം. ഇതാണ് പുതിയ കോവിഡ് ഉപവകഭേദമായ ജെ.എൻ -1-ലൂടെയും ആവര്‍ത്തിച്ചിരിക്കുന്നത്. കോവിഡിന്‍റെ പുതിയ വകദേഭങ്ങള്‍ യാഥാര്‍ഥ്യമാണെന്നിരിക്കെ മാസ്ക് ധരിക്കല്‍ ശീലമാക്കലാണ് പ്രതിരോധമെന്നും അദ്ദേഹം’ കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group