Home Featured ബെംഗളൂരു: ഭാര്യയെ വിധവയെന്നു പറഞ്ഞ് വ്യവസായിക്കു പരിചയപ്പെടുത്തി ഹണിട്രാപ്പ്; ഭര്‍ത്താവും കൂട്ടാളികളും പിടിയില്‍

ബെംഗളൂരു: ഭാര്യയെ വിധവയെന്നു പറഞ്ഞ് വ്യവസായിക്കു പരിചയപ്പെടുത്തി ഹണിട്രാപ്പ്; ഭര്‍ത്താവും കൂട്ടാളികളും പിടിയില്‍

ബെംഗളൂരു: ഭാര്യയെ വിധവയെന്നു പറഞ്ഞ് വ്യവസായിക്കു പരിചയപ്പെടുത്തി ഹണിട്രാപ്പ് നടത്തിയ കേസില്‍ യുവാവും സംഘവും അറസ്റ്റില്‍.ബെംഗളൂരുവിലാണ് സംഭവം. ദമ്ബതികള്‍ ഉള്‍പ്പെടെ നാലു പേരാണ് പിടിയിലായത്. ഖലീം, സബ, ഒബേദ് റക്കീം, അതീഖ് എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു സെൻട്രല്‍ സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) സ്പെഷല്‍ വിങ് ആണ് ഹണിട്രാപ് സംഘത്തെ പൊക്കിയത്.ദമ്ബതികളായ ഖലീമും സബയും ചേര്‍ന്നാണ് ഹണിട്രാപ്പ് ഒരുക്കിയതെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖലീം വ്യവസായിയായ അദിയുല്ലയെക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് ഭാര്യ സബയുമായി അദിയുല്ലയുടെ അടുത്തെത്തി. സബയെ വിധവയായ സ്ത്രീയാണെന്നു പറഞ്ഞാണ് പ്രതി വ്യവാസിയിക്ക് മുന്നില്‍ അവതരിപ്പിച്ചത്.വിധവയായ സ്ത്രീയാണെന്നും സഹായിക്കാൻ ആരുമില്ലെന്നും കൂടെ നിര്‍ത്തി സംരക്ഷിക്കണമെന്നും ഖലീം വ്യവസായിയോട് ആവശ്യപ്പെട്ടു.

അവിടെ വെച്ച്‌ ഫോണ്‍ നമ്ബര്‍ വാങ്ങിയ സബ തന്ത്രപൂര്‍വം അദിയുല്ലയുമായി അടുത്തു. ഇരുവരും തമ്മില്‍ മൊബൈലില്‍ സന്ദേശങ്ങള്‍ കൈമാറുന്നത് പതിവായി. ഇതിനിടെ ആര്‍ആര്‍ നഗര്‍ പ്രദേശത്തെ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാനും ആധാര്‍ കാര്‍ഡുമായി എത്താനും അദിയുല്ലയോട് സബ ആവശ്യപ്പെട്ടു. സബ പറഞ്ഞത് വിശ്വസിച്ച്‌ അദിയുല്ല ഹോട്ടലിലെത്തി.സബയുചെ മുറിയിലെത്തിയ അദിയുല്ലയെ പ്രതികള്‍ ഒരുമിച്ചു പൂട്ടിയിടുകയും വിവരം പുറത്തുപറയാതിരിക്കാൻ ആറു ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വ്യവസായി പണം നല്‍കാൻ തയ്യാറായില്ല. ഇരുകൂട്ടരും തമ്മിലുള്ള ഭീഷണിയും വാക്കേറ്റവും വലിയ തര്‍ക്കത്തിലേക്ക് നീങ്ങി. ബഹളം പുറത്ത് കേട്ടതോടെ പന്തികേട് തോന്നിയ ഹോട്ടല്‍ അധികൃതര്‍ ക്രൈംബ്രാഞ്ച് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സിസിബി പൊലീസ് എത്തി പ്രതികളെ കയ്യോടെ പിടികൂടി. ചോദ്യം ചെയ്യലില്‍ അദിയിലുല്ല തന്നെ ഹണിട്രാപ്പില്‍ പെടുത്താൻ ശ്രമം നടന്നെന്ന് പറഞ്ഞതോടെ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആര്‍ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു അറസ്റ്റിലായ പ്രതികള്‍ ഇതിനു മുൻപും ഹണിട്രാപ്പ്, കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് മറ്റ് സേറ്റേഷനില്‍ കേസുകളുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group