ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും കോവിഡ് പെരുപ്പത്തിെന്റ ഉത്കണ്ഠയില്‍. കോവിഡ് ബാധിതരുടെ എണ്ണം ഇക്കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഏറ്റവും കൂടുതല്‍ വൈറസ് ബാധയുള്ള മഹാരാഷ്ട്രയില്‍ വേണ്ടിവന്നാല്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍.
വോട്ടിംഗ് യന്ദ്രത്തിൽ ചിന്നഹത്തിനു പകരം പേരും യോഗ്യതയും വേണം, സുപ്രീം കോടതി എ. ജിയുടെ അഭിപ്രായം തേടി
ഇതിനൊപ്പം പഞ്ചാബിലും യു.പിയിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ദേശീയതലത്തില്‍ ഒറ്റ ദിവസം കൊണ്ട് 39,726 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 154 പേര്‍കൂടി മരിച്ചതോടെ മരണം 1.59 ലക്ഷം കടന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.15 കോടി കവിഞ്ഞു. കോവിഡ് ബാധിതരില്‍ 81 ശതമാനത്തോളം മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തിസ്ഗഢ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്.
നെഗറ്റീവ് സർട്ടിഫിക്കറ്റിൽ വലഞ്ഞു ബോർഡറിൽ മലയാളികൾ
മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 25,000നു മുകളിലായി. പഞ്ചാബില്‍ 2,369 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കേരളവും കോവിഡ് പേടിയിലാണ്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരില്‍ 76.48 ശതമാനവും. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി നിരീക്ഷിച്ചു വരുന്നതായി ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആര്.ടി.പി.സി.ആര് പരിശോധന കൂട്ടാന്‍ നിര്‍ദേശം നല്കി. ഓരോ രോഗിയുമായും സമ്ബര്ക്കത്തില്വന്ന 20 പേരെയെങ്കിലും ആദ്യ 72 മണിക്കൂറിനുള്ളില്‍ കണ്ടെത്തി ഐസൊലേറ്റ് ചെയ്യണം.കോവിഡ് നിരീക്ഷണവും പ്രതിരോധ നടപടികളും കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി.
വാക്സിന് സുരക്ഷിതം -മന്ത്രി
ഇന്ത്യയുടെ കോവിഡ് വാക്സിന് സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഇതുവരെ നാലുകോടിയോളം പേരാണ് വാക്സിനെടുത്തതെന്ന് ആരോഗ്യ മന്ത്രാലയവും വിശദീകരിച്ചു.വരും ദിവസങ്ങളില്‍ വാക്സിനേഷന് നടപടി വിപുലപ്പെടുത്തും.
- വരുമോ വീണ്ടും ലോക്സഡൗൺ ?; കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൽ ആശങ്ക; പിടിവിട്ടു പോയേക്കാമെന്ന് മുന്നറിയിപ്പ്.
- ലോക്ക്ഡൗൺ, കർഫ്യൂ ഉണ്ടാകില്ല: നിയന്ത്രണങ്ങൾ ശക്തമാക്കും മുഖ്യമന്ത്രി യെദിയൂരപ്പ
- കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായമുള്ള വനിതയായി ബാംഗ്ളൂരിലെ കാമേശ്വരി
- കർണാടകയിൽ വനിതകൾക്ക് മാത്രമായി പിങ്ക് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു
- കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതി
- ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇനിമുതൽ വാടകയ്ക്ക് ബൈക്കുകളും