Home Featured എഐ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു: ആറ് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

എഐ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു: ആറ് പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

by admin

കോഴിക്കോട്: എഐ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചുപിടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി. ആറു പേരുടെ ലൈസന്‍സ് കോഴിക്കോട് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. അമിത വേഗത, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍, കൂടുതല്‍ യാത്രക്കാര്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തിയ ശേഷം വണ്ടി നമ്പര്‍ ക്യാമറയില്‍ പതിയാതിരിക്കാന്‍ കൈ കൊണ്ട് മറച്ചു പിടിക്കുകയായിരുന്നു.

16 പേരുടെ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. ഒന്നിലേറെ തവണ നിയമലംഘനം നടത്തി നമ്പര്‍ പ്ലേറ്റ് മറച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തത്.

സ്വത്ത് പെണ്‍മക്കള്‍ക്ക് കൂടി നല്‍കാന്‍ തീരുമാനിച്ചു; യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

ബെംഗളൂരു: സ്വത്തിന്റെ വിഹിതം സ്വത്ത് നല്‍കാൻ തീരുമാനിച്ച വയോധികരായ മാതാപിതാക്കളെ യുവാവ് ഇരുമ്ബുവടി കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി. ഹൊസകോട്ടെ സുലിബെലെ ഗ്രാമത്തില്‍ രാമകൃഷ്ണപ്പ (70), ഭാര്യ മണിരമക്ക (65) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. സംഭവവത്തില്‍ ഇവരുടെ മകന്‍ നരസിംഹ മൂര്‍ത്തിയെ (40) പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട ദമ്ബതികള്‍ക്ക് ഒരു മകനും നാല് പെണ്‍മക്കളുമാണുള്ളത്. ഭൂമി അഞ്ചു മക്കള്‍ക്കും നേരത്തെ ഭാഗം വെച്ച്‌ കൊടുത്തിരുന്നു. ബാക്കിവെച്ച രണ്ടേക്കര്‍ അഞ്ച് മക്കള്‍ക്കും കൂടി നല്‍കാനുള്ള തീരുമാനം അറിഞ്ഞ് ക്ഷുഭിതനായ മകന്‍ കൂട്ടക്കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group