നടൻ ആര്യ 43 പിറന്നാള്‍ ദിനമാണിന്ന്. പ്രിയ താരത്തിന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ അറിയിക്കുന്നുണ്ട്. വ്യത്യസ്തമായ പ്രൊജക്ടുകളുമായി കരിയറില്‍ മുന്നേറുകയാണ് ആര്യ. വില്ലേജ് എന്ന സീരീസാണ് ആര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. നടി സയേഷയാണ് ആര്യയുടെ ഭാര്യ. 2019 ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഇന്നൊരു മകളുമുണ്ട്. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന ആര്യ ഒരു കാലത്ത് തുടരെ വിവാദങ്ങളില്‍ അകപ്പെട്ടിരുന്ന താരമാണ്. നിരവധി ഗോസിപ്പുകളും ആര്യയെക്കുറിച്ച് വന്നിട്ടുണ്ട്.
ഇതില്‍ നടനെ ഏറ്റവും കൂടുതല്‍ ബാധിച്ച സംഭവങ്ങളിലൊന്നായിരുന്നു വിദേശത്ത് നിന്നുള്ള ഒരു സ്ത്രീ ഉന്നയിച്ച ആരോപണം. ശ്രീലങ്കൻ വംശജയായ സ്ത്രീയാണ് ജര്‍മ്മനിയില്‍ നിന്നും ആര്യക്കെതിരെ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്കി 70 ലക്ഷം രൂപ തന്നില്‍ നിന്നും കൈപ്പറ്റിയെന്നും പിന്നീട് കബളിപ്പിച്ചെന്നുമായിരുന്നു പരാതി. ജര്‍മ്മനിയിലുള്ള ഇന്ത്യൻ എംബസിയെ സമീപിച്ചാണ് ആര്യക്കെതിരെ ഈ സ്ത്രീ പരാതി നല്‍കിയത്.
ഇതോടെ ചെന്നെെ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. രണ്ട് തവണയാണ് ആര്യയെ പൊലീസ് ചോദ്യം ചെയ്തത്. നടനോട് ചാറ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകള്‍ യുവതി അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് വാര്‍ത്തകളും പ്രചരിച്ചു. ആര്യയെ മാനസികമായി തകര്‍ത്ത സംഭവമായിരുന്നു ഇത്. മകള്‍ പിറന്ന വര്‍ഷമാണ് ഈ വിവാദം നടക്കുന്നത്. എന്നാല്‍ കേസന്വേഷണം മുന്നോട്ട് പോയപ്പോള്‍ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന് വ്യക്തമായി.
മുഹമ്മദ് അര്മാൻ, ബന്ധുവായ മുഹമ്മദ് ഹുസൈനി. ആര്യയെന്ന പേരില്‍ ഇവര്‍ യുവതിയോട് സംസാരിച്ച് പണം കൈപ്പറ്റുകയായിരുന്നു. പ്രതികള്‍ പിടിയിലായതോടെ ആര്യ ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. പുറമേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താൻ കടന്ന് പോയതെന്നും തന്നെ വിശ്വസിച്ച എല്ലാവര്ക്കും നന്ദിയെന്നും ആര്യ കുറിച്ചു. കൃത്യമായി അന്വേഷണം നടത്തിയ പൊലീസ് സംഘത്തിനും നടൻ നന്ദി അറിയിച്ചു.
ഇതിന് മുമ്ബ് ഇത്തരം വിവാദങ്ങളില്‍ ആര്യ അകപ്പെട്ടിട്ടുണ്ട്. എങ്ക വീട്ട് മാപ്പിളെെ എന്ന ഷോയായിരുന്നു ഇതിലൊന്ന്. ആര്യയുടെ ഭാര്യയാകാൻ ആഗ്രഹിക്കുന്ന യുവതികളെ വെച്ച് നടത്തിയ ഷോയാണിത്. 16 പെണ്‍കുട്ടികളാണ് ഷോയില്‍ പങ്കെടുത്തത്. എന്നാല്‍ ഇവരില്‍ ആരെയും ആര്യ ഭാര്യയായി സ്വീകരിച്ചില്ല. യുവതികളെ കോമാളികളാക്കി എന്ന ആരോപണം ആര്യക്ക് നേരെ വന്നു. എന്നാല്‍ നടൻ തീരുമാനവുമായി മുന്നോട്ട് പോയി. അടുത്തിടെ ഇതേക്കുറിച്ച് ഷോയുടെ അവതാരകയായിരുന്ന നടി സംഗീത കൃഷ് സംസാരിക്കുകയുണ്ടായി.
ആര്യയുടെ തീരുമാനം എല്ലാവരെയും അമ്ബരപ്പിച്ചിരുന്നു. എന്നാല്‍ തനിക്ക് നടനെ മനസിലാക്കാൻ പറ്റിയെന്ന് സംഗീത വ്യക്തമാക്കി. ചാനലിന്റെ ഭാഗത്ത് നിന്നും ആവശ്യം വന്നെങ്കിലും ആര്യക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താൻ താൻ തയ്യാറായില്ല. വിവാഹമെന്നത് ജീവിതത്തിലെ വലിയ തീരുമാനമാണെന്നും സംഗീത ചൂണ്ടിക്കാട്ടി.
ഷോ നാടകമല്ലെന്നും യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളായിരുന്നു ഇതെല്ലാമെന്നും സംഗീത തുറന്ന് പറഞ്ഞു. വിവാഹശേഷം കരിയറിനും കുടുംബ ജീവിത്തിനും ആര്യ ഒരുപോലെ പ്രാധാന്യം നല്‍കുന്നുണ്ട്. ഭാര്യ സയേഷയും ഇടയ്ക്ക് സിനിമാ രംഗത്ത് സാന്നിധ്യം അറിയിക്കാറുണ്ട്. ആര്യയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.