ബംഗളൂരു: ഓള് ഇന്ത്യ ഗ്രാമീണ്‍ ദാക് സേവക്സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച മുതല്‍ തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങും. ഇതോടെ ഈ ദിവസങ്ങളില്‍ തപാല്‍ സര്‍വിസുകള്‍ തടസ്സപ്പെടും. സിവില്‍ സര്‍വന്റ് സ്റ്റാറ്റസ് അനുവദിക്കുക, ജോലി എട്ടു മണിക്കൂറായി നിജപ്പെടുത്തുക, റൂറല്‍ പോസ്റ്റല്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വേതന വര്‍ധനയും ചികിത്സ ആനുകൂല്യങ്ങളും ആര്‍ജിത അവധി അനുവദിക്കുന്നതും അടക്കമുള്ള കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് യൂനിയൻ ജനറല്‍ സെക്രട്ടറി മഹാദേവയ്യ ആവശ്യപ്പെട്ടു.
ബംഗളൂരു:പോസ്റ്റല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരം 12 മുതല്‍
previous post