Home Featured രണ്ട് മലയാളി കോളജ് വിദ്യാര്‍ഥികള്‍ ഉള്ളാള്‍ കടലില്‍ മുങ്ങി മരിച്ചു

രണ്ട് മലയാളി കോളജ് വിദ്യാര്‍ഥികള്‍ ഉള്ളാള്‍ കടലില്‍ മുങ്ങി മരിച്ചു

by admin

മംഗളൂരു: ഉള്ളാള്‍ സോമേശ്വരം ബീച്ചില്‍ ശനിയാഴ്ച വൈകുന്നേരം ഉല്ലസിക്കാൻ എത്തിയ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂര്‍ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്.

സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജില്‍ രണ്ടാം വര്‍ഷ പി.യു വിദ്യാര്‍ഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് ബീച്ചില്‍ എത്തി കടലില്‍ ഇറങ്ങുകയായിരുന്നു. കൂട്ടുകാരൻ തിരയില്‍ പെട്ടപ്പോള്‍ രക്ഷിക്കാൻ നടത്തിയ ശ്രമം കൂട്ടദുരന്തത്തില്‍ കലാശിച്ചു.

മത്സ്യത്തൊഴിലാളികള്‍ ഇരുവരെയും കരയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉള്ളാള്‍ തഹസില്‍ദാര്‍ എച്ച്‌.എൻ. ബാലകൃഷ്ണ സംഭവസ്ഥലം സന്ദര്‍ശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group