ബെംഗളൂരു : അറന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച മുതിർന്ന കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നെലമംഗലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിൽ ജനിച്ച ലീലാവതി കന്നഡയ്ക്കു പുറമേ തമിഴ്, തെലുഗ് സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഭക്ത പ്രഹ്ലാദ, മംഗല്യ യോഗ, ഭക്ത കുംബാര, മന മെച്ചിദ മഡദി തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധ നേടി. 16-ാം വയസ്സിൽ അഭിനയ രംഗത്തെത്തിയ ലീലാവതി ഡോ. രാജ്കുമാർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എൻ.ടി. രാമറാവു, എം.ജി. രാമചന്ദ്രൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മകൻ വിനോദ് രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം. ലീലാവതിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു.
ഗൗരി ലങ്കേഷ് വധം: പതിനൊന്നാം പ്രതിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ പതിനൊന്നാം പ്രതിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.സുള്ള്യ സമ്ബജെ സ്വദേശി മോഹൻ നായിക്കിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ അനന്തമായി നീളുന്നുവെന്ന് കാണിച്ചാണ് പ്രതി ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചത്. 2018 ജൂലൈ മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചു.കുറ്റപത്രത്തില്‍ 523 സാക്ഷികള്‍ ഉള്ളതില്‍ ആകെ 90 പേരെയാണ് കേസില്‍ ഇതുവരെ വിസ്തരിച്ചത്.
നേരത്തെ മോഹൻ നായിക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇപ്പോള്‍ നല്കിയ ജാമ്യപേക്ഷ പരിഗണിക്കവേ, വിചാരണ നീളുന്നത് പ്രതിയുടെ കുറ്റമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇതുവരെ വിസ്തരിച്ച സാക്ഷികളാരും മോഹൻ നായിക്കിന് വധത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.