കര്‍ണാടകയിലെ മദ്രസകളില്‍ കന്നഡയും ഇംഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടു വര്‍ഷത്തേക്ക് ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങള്‍ക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ട് ഭാഷാപഠനം കൂടി ഉള്‍പ്പെടുത്തുന്നത്.രജിസ്റ്റര്‍ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇംഗ്ലീഷ് ഭാഷകളും സിലബസില്‍ ഉള്‍പ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് 100 മദ്രസകളില്‍ പദ്ധതി ആദ്യം നടപ്പാക്കും.
വഖ്ഫ് സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ കന്നഡ, ഇംഗ്ലീഷ്, സയൻസ്, ഗണിതം തുടങ്ങിയ വിഷയങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് വര്‍ഷം പഠിപ്പിച്ച് നാഷണല്‍ ഓപ്പണ്‍ സ്കൂളുകള്‍ വഴി എസ്എസ്എല്‍സി, പി.യു.സി, ബിരുദ പരീക്ഷകള്‍ എഴുതാൻ പ്രാപ്തരാക്കും- സിദ്ധരാമയ്യ എക്സില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ സന്ദേശം പങ്കുവച്ചാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്