Home Featured മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു

മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു.കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്.കർണാടക ശിവമോഗയിലാണ് സംഭവം.ടാപ്പിംഗ് തൊഴിലാളിയായിരുന്നു സിജു.ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത് എന്നാണ് റിപ്പോർട്ട്.കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്.

ബെംഗളൂരുവില്‍ ബസിനുപിന്നില്‍ കാറിടിച്ച്‌ തീപ്പിടിത്തം

സ്റ്റോപ്പിന്റെ ആളെയിറക്കാൻ നിര്‍ത്തിയ ബി.എം.ടി.സി. ബസിനുപിന്നില്‍ കാറിടിച്ച്‌ ഇരുവാഹനങ്ങളും കത്തി. ഡ്രൈവറുടെയും കണ്ടക്ടറുടെയും അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് ബസിലും കാറിലുമുണ്ടായിരുന്നവരെ പുറത്തിറക്കാൻ കഴിഞ്ഞതിനാലാണ് വലിയദുരന്തം ഒഴിവായത്.അപകടമുണ്ടാകുമ്ബോള്‍ 30-ഓളം യാത്രക്കാര്‍ ബസിലും നാലുപേര്‍ കാറിലുമുണ്ടായിരുന്നു. യശ്വന്തപുരയില്‍നിന്ന് നയന്തനഹള്ളിയിലേക്ക് പോകുകയായിരുന്നു ബസ്.ചന്ദ്ര ലേഔട്ട് ബസ് സ്റ്റോപ്പില്‍ തിങ്കളാഴ്ച രാവിലെ ഒമ്ബതോടെയാണ് അപകടമുണ്ടായത്. ആളെയിറക്കാൻ നിര്‍ത്തിയ ബസിനുപിറകില്‍ പിന്നാലെവന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇതോടെ കാറിന് തീപിടിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group