Home Featured അനധികൃത ബാനർ : ബെംഗളൂരു കമ്പള സംഘാടർക്ക് 50,000 രൂപ പിഴയിട്ട് ബി.ബി.എം.പി.

അനധികൃത ബാനർ : ബെംഗളൂരു കമ്പള സംഘാടർക്ക് 50,000 രൂപ പിഴയിട്ട് ബി.ബി.എം.പി.

ബെംഗളൂരു : ബെംഗളൂരുവിൽനടന്ന കമ്പള മത്സരത്തിനിടെ അനധികൃതമായി ബാനർ സ്ഥാപിച്ചതിന് സംഘാടകർക്ക് 50,000 രൂപ പിഴയിട്ട് ബി.ബി.എം.പി. ബല്ലാരി റോഡിലും മെക്രി സർക്കിളിലും മാനദണ്ഡങ്ങൾ ലംഘിച്ച ബാനർ സ്ഥാപിച്ചതിനാണ് നടപടി. ഈ ബാനറുകൾ ബി.ബി.എം.പി.യുടെനിർദേശത്തെത്തുടർന്ന് സംഘാടകർ നേരത്തേ എടുത്തുമാറ്റിയിരുന്നു.പിഴസംബന്ധിച്ച നോട്ടീസ് കഴിഞ്ഞദിവസമാണ് ബി.ബി.എം.പി. റവന്യൂ ഇൻസ്പെക്‌ടർ കെ. സിദ്ധഗംഗയ്യ സംഘാടകർക്ക് കൈമാറിയത്. ഒരാഴ്ചയ്ക്കുള്ളിൽ പിഴയടയ്ക്കാനാണ് നിർദേശം.

ഫിലിപ്പീൻസില്‍ ഭൂചലനം, പിന്നാലെ രണ്ട് രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ്

ഫിലിപ്പീന്‍സിലെ മിന്ദനാവോ ദ്വീപിന് സമീപം വലിയ ഭൂകമ്ബം പിന്നാലെ സുനാമി മുന്നറിയിപ്പ്. മിന്ദനാവോ ദ്വീപിന് സമീപമാണ് റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.63 കിലോമീറ്റര്‍ അകലേക്ക് വരെയാണ് ഭൂകമ്ബത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ഫിലിപ്പീന്‍സിലും ജപ്പാനിലും സുനാമി മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് എട്ട് മണിയോടെയാണ് ഭൂകമ്ബമുണ്ടായത്.ഇന്ന് അര്‍ധരാത്രിയോടെ ഫിലിപ്പീന്‍സില്‍ സുനാമിത്തിരകളെത്തുമെന്നാണ് മുന്നറിയിപ്പ്. ഇത് മണിക്കൂറുകള്‍ തുടര്‍ന്നേക്കുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂന്ന് അടി ഉയരം വരെയുള്ള സുനാമി തിരകള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജപ്പാന്റെ പശ്ചിമ തീരത്തേക്ക് ഇതിലും ശക്തിയേറിയ ഭീമാകാരമായ തിരമാലകളെത്തുമെന്നാണ് മുന്നറിയിപ്പ്. മിന്ദനാവോ ദ്വീപിന് സമീപത്തുണ്ടായ ഭൂചലനത്തിന് അരമണിക്കൂറിന് പിന്നാലെ തുടര്‍ ചലനങ്ങളും ഉണ്ടായി.

You may also like

error: Content is protected !!
Join Our WhatsApp Group