Home Featured അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിലെ കസേര മോഷ്ടിച്ച് ജപ്പാൻ സ്വദേശി ;ഒടുവിൽ നാടുകടത്തൽ.

അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിലെ കസേര മോഷ്ടിച്ച് ജപ്പാൻ സ്വദേശി ;ഒടുവിൽ നാടുകടത്തൽ.

by admin

ബെംഗളൂരു: അറസ്റ്റ് ചെയ്യാൻ വേണ്ടി പോലീസ് സ്റ്റേഷനിലെ കസേര മോഷ്ടിച്ച ജപ്പാൻ
സ്വദേശിയെ ബെംഗളൂരു പോലീസ് നാടുകടത്തുന്നു. ഇംഗ്ലീഷ് പഠിക്കാനായി ഇന്ത്യയിലെത്തി പണി കിട്ടിയ ജപ്പാൻ യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിലും ചർച്ചയാവുകയാണ്.

എസ്ഐയുടെ കൈ വാളുകൊണ്ട് വെട്ടി മോഷണക്കേസ് പ്രതി .

2019ലാണ് ഇംഗ്ലീഷ് ഭാഷ പഠിക്കാനായി ജപ്പാനിൽനിന്നും ഹിരതോഷി തനാക ബെംഗളൂരുവിലെത്തുന്നത്. നഗരത്തിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിലെത്തി ഭാഷാ പഠനം തുടങ്ങി. വിദേശിയായതിനാൽ പഠനത്തോടൊപ്പം സ്ഥാപനത്തിന്റെ പ്രചാരണത്തിനുവേണ്ടി പ്രവർത്തിച്ചാൽ ഉയർന്ന ശമ്ബളം നൽകാമെന്ന് സ്ഥാപനമേധാവി വാഗ്ദാനം നൽകിയതിനെതുടർന്ന്മാസങ്ങളോളം കഠിനമായി ജോലി ചെയ്തു, പക്ഷേ ശമ്ബളം ലഭിച്ചില്ല.

ചിക്കലസാന്ദ്രയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സ് കൂടി കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചത്

ഇതേചൊല്ലി സ്ഥാപനത്തിന്റെ പ്രിൻസിപ്പാളുമായി രൂക്ഷമായ വാക്കേറ്റമുണ്ടായെന്നും അയാളെ താൻ മർദ്ദിച്ചെന്നും ഹിരതോഷി സമ്മതിക്കുന്നു. ഇതേ തുടർന്ന് പോലീസ് കേസെടുത്തു. അറസ്റ്റിലായതിന് ശേഷം ഹിരതോഷി 19 ദിവസത്തോളം ജയിലിൽ കിടന്നു, എന്നാൽ പരസ്പര ധാരണയെ തുടർന്ന് കേസ് പിന്നീട് കോടതി തള്ളി.ജയിൽ മോചിതനായെങ്കിലും തന്റെ ബാഗ് മടക്കികിട്ടാനായി പോലീസുകാർ കൈക്കൂലി ആവശ്യപെട്ടെന്നാണ് യുവാവിന്റെ പരാതി.ബാഗ് തിരിച്ചുകിട്ടാനായി ശ്രമം തുടരുന്നതിനിടെയാണ് പഠനത്തിനെന്ന പേരിൽ രാജ്യത്തെത്തി ചട്ടം ലംഘിച്ജോലി ചെയ്തതിന് നാടുവിടാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചത്. തുടർന്ന് തന്റെ ബാഗ് തിരികെ കിട്ടാനായി നാട്ടിൽ തുടരാനുള്ള അവസാന അടവായാണ് പോലീസ് സ്റ്റേഷനിലെ കസേര മോഷ്ടിച്ചതെന്നാണ് ഹിരതോഷി പറയുന്നത്.

കർണാടകയിലേക്കുള്ള അതിർത്തി അടച്ചതിന് പകരസംവിധാനം നിർദ്ദേശിച്ചു ഹൈക്കോടതി.

അറസ്റ്റ് ചെയ്യപ്പെട്ടാൽ ബാഗ് തിരിച്ചെടുക്കാമെന്നും, ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വകരിക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ. എന്നാൽ കസേര മോഷണത്തിന് യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. മറിച്ച് യുവാവിനെ നാടുകടത്താനായി കസ്റ്റഡിയിലെടുത്ത് ഡിറ്റൻഷൻ സെന്ററിലാക്കി. ഉടൻ നടപടികൾ പൂർത്തിയാക്കി യുവാവിനെ ജപ്പാനിലേക്ക് തിരിച്ചയക്കുമെയെന്ന് പോലീസ് അറിയിച്ചു. അതെ സമയം ഹിരതോഷി സ്വരാജ്യത്തേക്ക് മടങ്ങുമ്ബോൾ കൈയിൽ ബാഗുണ്ടാകുമോയെന്ന് വ്യക്തമല്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group