Home Featured തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച്‌ 10 വരെ അവസരം

തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച്‌ 10 വരെ അവസരം

by admin

കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്‌തെന്ന കാരണത്താല്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകണമെന്നില്ലെന്നും ഇത് വോട്ടര്‍മാര്‍ പരിശോധിക്കണമെന്നും നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടര്‍ പട്ടിക വ്യത്യസ്തമാണ്. നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ ല്‍ വോട്ടര്‍ പട്ടികയില്‍ പേരു നോക്കാനുള്ള സൗകര്യമുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കുള്‍പ്പെടെ ഇത് വഴി പേര് ചേര്‍ക്കാം എന്നാണ് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

– നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ 10 ദിവസം മുമ്ബ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നിരിക്കെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് മാര്‍ച്ച്‌ 10 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാവും.

കർണാടകയിലെ പ്രബലൻ രമേഷ് ജാർക്കിഹോളിയുടെ രാജി; കാരണമായ അശ്ലീല വീഡിയോ ഉറവിടം തപ്പി പോലീസ്; യുവതിയും കാണാമറയത്ത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌ 19 ആണ്.

2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ ലൂടെ തന്നെയാണ് പേര് ചേര്‍ക്കേണ്ടത്. പോര്‍ട്ടല്‍ തുറന്നാല്‍ കാണുന്ന രജിസ്‌ട്രേഷന്‍ ഫോര്‍ ന്യൂ ഇലക്ടര്‍ സെലക്‌ട് ചെയ്ത് പുതിയ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കല്‍ തുടരാവുന്നതാണ്.മാര്‍ച്ച്‌ 10 ന് ശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ തിരഞ്ഞെടുപ്പിനുശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.

സുഗമജീവിതം ഇന്‍ഡക്‌സ് 2020′ : ബെംഗളൂരു മുന്നില്‍

2021 ജനുവരി ഒന്നിനോ അതിനുമുമ്ബോ 18 വയസ്സു തികയുന്ന എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. അര്‍ഹരായ എല്ലാവരും പട്ടികയില്‍ പേര് ചേര്‍ക്കാനും വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും ഈ അവസരം ഉപയോഗപ്പെടുത്താം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group