ബെംഗളൂരു : ചിക്കലസാന്ദ്രയിലെ സായി കൂടിയ അപ്പാർട്ട്മെന്റ് കോംപ്ലക്സ് ആണ് പുതിയ കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചത്.
40 വീടുകളിലുള്ള അപ്പാർട്ട്മെന്റ് ആകെ 108 പേരാണുള്ളത്. ചിക്കഅലസാന്ദ്രയിലെ വസന്ത പുരയിൽ വെച്ച് നടന്ന ഒരു കൂട്ടായ്മ പരിപാടിയാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് അനുമാനിക്കുന്നു.
കർണാടകയിലേക്കുള്ള അതിർത്തി അടച്ചതിന് പകരസംവിധാനം നിർദ്ദേശിച്ചു ഹൈക്കോടതി.
ബൃഹത് ബെംഗളൂരു മഹാ നഗരപാലിക ഇതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു.
മാർഗ്ഗനിർദ്ദേശ നടപടിക്രമങ്ങളുടെ ഭാഗമായി ശുചീകരണ ശേഷം അപ്പാർട്ട്മെന്റ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
നിലവിൽ എട്ടുപേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് എങ്കിലും ബാക്കിയുള്ളവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.