Home Featured കർണാടകയിലേക്കുള്ള അതിർത്തി അടച്ചതിന് പകരസംവിധാനം നിർദ്ദേശിച്ചു ഹൈക്കോടതി.

കർണാടകയിലേക്കുള്ള അതിർത്തി അടച്ചതിന് പകരസംവിധാനം നിർദ്ദേശിച്ചു ഹൈക്കോടതി.

by admin

ബെംഗളൂരു : കേരളത്തിൽ കോവിഡ് രോഗ വ്യാപനം കൂടിയതോടെ പല അതിർത്തി റോഡുകളും അടക്കാനുള്ള കർണാടകയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതി.

കര്‍ണാടക സി.ഡി വിവാദം: വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന്​ മാധ്യമങ്ങളെ വിലക്കി കോടതി.

അതിർത്തി റോഡുകൾ അടക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ മറുപടി നൽകിയത്.കേന്ദ്രത്തിൻ്റെ അനുമതിയില്ലാതെ അതിർത്തി റോഡുകൾ അടച്ചിട്ട് തെറ്റാണ്, എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച്‌ 10 വരെ അവസരം

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ചട്ടങ്ങൾക്ക് വിരുദ്ധമാണ് കർണാടകയുടെ നടപടി.ആവശ്യമെങ്കിൽ അതിർത്തികളിൽ പരിശോധന സംവിധാനങ്ങൾ സ്ഥാപിക്കുകയാണ് വേണ്ടത് എന്ന് കോടതി അഭിപ്രായപ്പെട്ടു.

കർണാടകയിലെ പ്രബലൻ രമേഷ് ജാർക്കിഹോളിയുടെ രാജി; കാരണമായ അശ്ലീല വീഡിയോ ഉറവിടം തപ്പി പോലീസ്; യുവതിയും കാണാമറയത്ത്.

നിയന്ത്രണങ്ങളിൽ ഇളവു വരുത്താനുള്ള നടപടികൾ തുടരുകയാണ് ഇതിന്സമയം ആവശ്യമാണ് എന്ന സംസ്ഥാന സർക്കാറിൻ്റെ അപേക്ഷയിൽ കേസ് 9 ലേക്ക് മാറ്റി.കേരളത്തിൽ നിന്നുള്ള പി.സി.സി.സെക്രട്ടറി ബി സുബ്ബയ്യ നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതി വാദം കേൾക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group