Home Featured ബെംഗളൂരു :കൂടൂതൽ മെട്രോ ഫീഡർ സർവീസുകളുമായി ബി.എം.ടി.സി

ബെംഗളൂരു :കൂടൂതൽ മെട്രോ ഫീഡർ സർവീസുകളുമായി ബി.എം.ടി.സി

ബെംഗളൂരു : നാലുറൂട്ടുകളിൽമെട്രോഫീഡർ സർവീസ് പ്രഖ്യാപിച്ച് ബി എം ഡി.എം എഫ്18 .എംഎഫ്. 1 എഫ്, എം.എഫ്. 13 എന്നീ റൂട്ടുകളിലാണ് മെട്രോ ഫീഡർ സർവീസുകൾ നടത്തുക. തിങ്കളാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് ബി.എം.ടി.സി. അറിയിച്ചു.ശാന്തിനഗറിൽനിന്ന് പുറപ്പെട്ട് ലാൽബാഗ് മെയിൻ റോഡ്, മഹിളാ സേവാ സമാജ, കെ.ആർ. മാർക്കറ്റ്, കോർപ്പറേഷൻ എന്നിവിടങ്ങളിലൂടെ ശാന്തിനഗർ ബസ്സ്റ്റാൻഡിൽ തിരിച്ചെത്തുന്ന വിധത്തിലാണ് എം.എഫ്. 18 റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.

എം.എഫ്. 18 എ. റൂട്ട് ശാന്തിനഗറിൽനിന്ന് പുറപ്പെട്ട് പൂർണിമ തിയേറ്റർ, കെ.ആർ. മാർക്കറ്റ്, മഹിളാ സേവാ സമാജ, ലാൽബാഗ് മെയിൻഗേറ്റ് എന്നിവിടങ്ങളിലൂടെ ശാന്തിനഗർ ബസ് സ്റ്റാൻഡിൽ തിരിച്ചെത്തും.എസ്.വി. മെട്രോ സ്റ്റേഷനിൽനിന്ന് തുടങ്ങി രമേഷ് നഗറിൽ അവസാനിക്കുന്നതാണ് എം.എഫ്. 1 എഫ്. റൂട്ട്. ബെമൽ ഗേറ്റ്, മല്ലേഷ് പാളയ, ബസവനഗർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. വിജയനഗര മെട്രോ സ്റ്റേഷനിൽനിന്നാണ് എം.എഫ്. 13 സർവീസുകൾ തുടങ്ങുക. ബസവേശ്വരനഗര ബസ്സ്സ്റ്റാൻഡ്, കമലനഗർ മാർക്കറ്റ് എന്നിവിടങ്ങളിലൂടെ ശങ്കർനാഗ് ബസ്സ്സ്റ്റാൻഡിൽ സർവീസ് അവസാനിക്കും.എം എഫ്18 എംഎഫ് 18 എ റൂട്ടുകളിൽ ഒരോ ബസ് വീതവും എം.എഫ്. 1 എഫ്. റൂട്ടിൽ മൂന്നുബസും എം.എഫ്. 13 റൂട്ടിൽ രണ്ടുബസുമാണ് അനുവദിച്ചിരിക്കുന്നത്. പുലർച്ചെ അഞ്ചരമുതൽ സർവീസുകൾ തുടങ്ങും.

ഭര്‍ത്താവിന് മറ്റൊരു ബന്ധം, ടിക്കറ്റിനു മുടക്കിയ പണം തിരികെ നല്‍കണം’; യുവതിക്ക് വിമാനക്കമ്ബനിയുടെ മറുപടി

യാത്രക്കാരുടെ പരാതികളോട് വളരെ രസകരമായ രീതിയില്‍ പ്രതികരിക്കുന്ന വിമാനക്കമ്ബനിയാണ് റയാൻഎയര്‍ (Ryanair). കഴിഞ്ഞ ദിവസം യാത്രക്കാരിലൊരാള്‍ റയാൻഎയറിനോട് നടത്തിയ അഭ്യര്‍ത്ഥനയും അതിന് എയര്‍ലൈൻ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.നിരവധി പേരാണ് ഇതിന്റെ സ്ക്രീൻ ഷോട്ടുകളും മറ്റും ഷെയര്‍ ചെയ്യുന്നത്.തൻറെ ഭര്‍ത്താവിന് ഒരു രഹസ്യബന്ധം ഉണ്ടെന്ന് താൻ കണ്ടെത്തി. അതിനാല്‍ തനിക്കും ഭര്‍ത്താവിനുമായി ബുക്ക് ചെയ്ത ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കാമോ എന്നായിരുന്നു റയാൻഎയറിനെ ടാഗ് ചെയ്ത് യുവതി എക്സില്‍ കുറിച്ചത്. യുവതിയുടെ പരാതി ശ്രദ്ധയില്‍പ്പെട്ട റയാൻഎയര്‍ മറുപടിയുമായി രംഗത്തെത്തി.

“ഇമോഷണല്‍ ബാഗേജിന് അധിക ചിലവുണ്ട്, കാര്‍ലീ”, എന്നാണ് കമ്ബനി മറുപടി നല്‍കിയത്.നിരവധി പേരാണ് റയാൻ എയറിന്റെ മറുപടിക്കു താഴെ കമന്റുമായി എത്തുന്നത്. “ഇമോഷണല്‍ ബാഗേജാണ് ഏറ്റവും ഭാരമുള്ളത്. അധിക ലഗേജിന് ഫീസ് ഈടാക്കും”, എന്നാണ് ഒരാളുടെ കമന്റ്. “ഓണ്‍ലൈനില്‍ കണ്ട ഏറ്റവും മികച്ച മറുപടികളില്‍ ഒന്നാണിത്”, എന്ന് മറ്റൊരാള്‍ കുറിച്ചു. ഈ മറുപടി തന്നെ ഒരുപാട് ചിരിപ്പിച്ചെന്നാണ് മറ്റൊരാളുടെ കമന്റ്. ”റയാൻ എയറിന്റെ മറുപടികള്‍ എപ്പോളും രസകരമാണ് ”, എന്നാണ് എക്സില്‍ മറ്റൊരാള്‍ കുറിച്ചത്. സംഭവം വൈറലായതോടെ പ്രസ്തുത കമന്‍റ് എക്സില്‍ നിന്ന് കമ്ബനി നീക്കി.റയാൻ എയറുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റും മുൻപ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിൻഡോ സീറ്റ് ലഭിക്കാൻ അധിക പണം നല്‍കിയെന്നും എന്നാല്‍ ലഭിച്ചത് വിൻഡോ സീറ്റ് അല്ലായിരുന്നു എന്നും ചൂണ്ടാക്കാട്ടിയാണ് റയാൻ എയറിനെതിരെ പരാതിയുമായി യാത്രക്കാരി രംഗത്തെത്തിയത്. തനിക്ക് വിമാനത്തില്‍ ലഭിച്ചതെന്ന പേരില്‍ സീറ്റിൻറെ ചിത്രവും ഇവര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് റയാൻഎയര്‍ നല്‍കിയ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രക്കാരിക്ക് വിൻഡോ സീറ്റ് നല്‍കിയെന്ന് പറയാതെ പറയുകയായിരുന്നു കമ്ബനി. എമര്‍ജൻസി ഡോറില്‍ ഉണ്ടായിരുന്ന വൃത്താകൃതിയിലുള്ള ഗ്ലാസ് ഓപ്പണിംഗിൻറെ ഒരു ചിത്രമാണ് അന്ന് കമ്ബനി പങ്കുവെച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group