Home Featured ബെംഗളൂരു : കാർ ഡിവൈഡറിലിടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : കാർ ഡിവൈഡറിലിടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മൈസൂരുപാതയിൽ കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം എടപ്പാൾ മാങ്ങാട്ടൂർ അസ്ലം (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെ രാമനഗര ഹൊസദുഡ്ഡിയിലാണ് അപകടമുണ്ടായത്. എടപ്പാളിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അസ്ലമിനെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു. കാറിലുണ്ടായിരുന്ന സുഹൃത്ത് ആദിലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

മറ്റു മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. അപകടത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.ഓൾ ഇന്ത്യ കെ. എം.സി.സി. ഭാരവാഹിയായ അഫ്സൽ പാറമേൽ, നൗഷാദ് ബിഡദി എന്നിവരുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.അബ്ദുൾ ഖാദറാണ് അസ്ലമിന്റെ പിതാവ്. മാതാവ്: നസീമ. സഹോദരി: അൻസില.

തമന്നയുമായുള്ള വിവാഹം!; അമ്മയോട് പോലും അതിന്റെ ഉത്തരം പറയാൻ കഴിയില്ലെന്ന് വിജയ് വര്‍മ

ബോളിവുഡ് താരം വിജയ് വര്‍മയും തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയും കുറച്ചു നാളായി പ്രണയത്തിലാണ്. ലസ്റ്റ് സ്റ്റോറീസ് 2-വില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ തമന്നയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്ന് 37-കാരനായ വിജയ് ഒഴിഞ്ഞുമാറി.വിവാഹം അടുത്തുതന്നെയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘ഈ ചോദ്യത്തിനുള്ള ഉത്തരം എന്റെ അമ്മയോട് പോലും പറയാൻ എനിക്ക് കഴിഞ്ഞിട്ടില്ല. നിങ്ങള്‍ക്കും ഉത്തരം നല്‍കാൻ എനിക്ക് കഴിയില്ല’- എന്നായിരുന്നു വിജയിന്റെ മറുപടി.

താൻ വിവാഹം കഴിക്കുന്നത് കാണാൻ ഒരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്നില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ വിജയ് ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഫോട്ടോ എടുത്തത് ആരാണെന്ന് താരം വ്യക്തമാക്കിയിരുന്നില്ല. ഇത് എടുത്തത് തമന്നയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ‘തമന്ന, നിങ്ങള്‍ മനോഹരമായ ചിത്രങ്ങളാണെടുത്തത്’ എന്ന തരത്തിലാണ് ഈ ഫോട്ടോകള്‍ക്ക് താഴെയുള്ള കമന്റുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group