ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് പോർട്ട് ബ്ലെയറിലേക്ക് നേരിട്ട് വിമാന സർവീസുമായി ആകാശ എയർ. ഡിസംബർ 15-ന് സർവീസ് ആരംഭിക്കും. ചെന്നൈവഴിയാകും സർവീസ്. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് രാവിലെ ആറിന് പുറപ്പെടുന്ന വിമാനം 7.05-ന് ചെന്നൈയിലെത്തും.ചെന്നൈയിൽനിന്ന് 7.45-ന് പുറപ്പെടുന്ന വിമാനം 9.55-ന് പോർട്ട് ബ്ലെയറിലെത്തും. തിരിച്ച് പോർട്ട് ബ്ലെയറിൽനിന്ന് 10.35-ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് ഒന്നിന് ചെന്നൈയിലും 2.50-ന് ബെംഗളൂരുവിലും എത്തും. അതേസമയം, ചെന്നൈയിലേക്ക് നിലവിലുള്ള സർവീസിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.
കൊച്ചി മെട്രോ ഇന്ന് 11.30 വരെ സര്‍വീസ്‍ നടത്തും; നിരക്കില്‍ 50 ശതമാനം വരെ ഇളവ്
ഇന്ന് രാത്രി 11.30 വരെ കൊച്ചി മെട്രോ സര്‍വീസ്‍ നടത്തും. ഐഎസ്‌എല്‍ മത്സരം നടക്കുന്നതിനാലാണ് അധിക സര്‍വീസുകള്‍ നടത്തുന്നത്.കൂടാതെ രാത്രി 10 മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജെഎല്‍എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് ആലുവ ഭാഗത്തേക്കും എസ്‌എൻ ജങ്ഷനിലേക്കും അധിക സര്‍വീസുകളുണ്ടാകും.ഐഎസ്‌എല്‍ മത്സരം കാണാനെത്തുന്നവര്‍ക്കായി പ്രത്യേക സര്‍വീസുകളും മെട്രോ ഒരുക്കിയിട്ടുണ്ട്. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റും മുൻകൂട്ടി എടുക്കാനാകും.
മെട്രോയില്‍ ജെഎല്‍എൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവര്‍ക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്തുനിന്ന് സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാനുള്ള സൗകര്യവും ഒരുക്കും.തൃശൂര്‍, മലപ്പുറം ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്ത് ബസുകളും കാറുകളും പാര്‍ക്ക് ചെയ്ത ശേഷം മെട്രോയില്‍ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും. 50 കാറുകളും 10 ബസുകളും ഒരോ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.പറവൂര്‍, കൊടുങ്ങല്ലൂര്‍ വഴി ദേശീയപാത 66ല്‍ എത്തുന്നവര്‍ക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാര്‍ക്കിങ്ങില്‍ വാഹനം പാര്‍ക്ക് ചെയ്ത് മെട്രോയില്‍ ജെഎല്‍എൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. 15 ബസുകളും 30 കാറുകളും ഇടപ്പള്ളിയില്‍ പാര്‍ക്ക് ചെയ്യാം.