Home Featured പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിൽ

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവിലെ എച്ച്.എ.എൽ. സന്ദർശിക്കും. തേജസ് യുദ്ധവിമാന നിർമാണ യൂണിറ്റ് ഉൾപ്പെടെ എച്ച്.എ.എലിലെ വിവിധ നിർമാണയൂണിറ്റുകളിൽ അദ്ദേഹം പരിശോധന നടത്തും. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട കരാറുകൾ എച്ച്‌.എ.എലിനെ ഏൽപ്പിക്കുന്നതുമുന്നോടിയായാണ് സന്ദർശനമെന്നാണ് സൂചന. രാവിലെ എച്ച്.എ.എൽ. വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തുന്ന അദ്ദേഹം പിന്നീട് തെലങ്കാനയിലേക്ക് തിരിക്കും.

ഇപ്പൊ വിവാഹത്തിന് സമ്മതിക്കണം; മൊബൈല്‍ ടവറില്‍ വലിഞ്ഞുകയറി യുവതി, കാണാൻ വൻ ആള്‍ക്കൂട്ടവും ട്രാഫിക് ബ്ലോക്കും

പ്രണയത്തിന് കണ്ണും മൂക്കുമൊന്നുമില്ല എന്ന് പറയാറുണ്ട്. എന്തിന് പ്രണയത്തില്‍ ചിലപ്പോള്‍ ബോധം പോലുമുണ്ടാവാറില്ല.അതുപോലെ തന്നെ പ്രണയത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന ആളുകളുമുണ്ട്. അങ്ങനെ ഒരു യുവതിയാണ് ഇപ്പോള്‍ വാര്‍ത്തയാവുന്നത്. സംഭവം നടന്നത് ഉത്തര്‍ പ്രദേശിലാണ്. ഉത്തര്‍ പ്രദേശില്‍ 20 വയസുകാരിയായ ഒരു യുവതി ഒരു മൊബൈല്‍ ടവറില്‍ വലിഞ്ഞു കയറി. മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്. പ്രണയിക്കുന്ന യുവാവിനെ വിവാഹത്തിന് സമ്മതിപ്പിക്കാൻ വേണ്ടിയാണ് യുവതി മൊബൈല്‍ ടവറിനു മുകളില്‍ കയറിയത് എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 50 മീറ്റര്‍ നീളമുള്ള ടവറിന് മുകളിലാണ് യുവതി കയറിയത്.

ഇത് കാണാൻ വേണ്ടിയാവട്ടെ വൻ ആള്‍ക്കൂട്ടവും സമീപത്ത് തടിച്ചുകൂടി. ഇതോടെ അടുത്തുള്ള ഹൈവേയില്‍ ട്രാഫിക് ബ്ലോക്കും ഉണ്ടായി. അവസാനം പൊലീസിന് ആള്‍ക്കാരെ നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കേണ്ടി വന്നു. കൂടിനിന്ന ജനങ്ങളില്‍ പലരും അവരവരുടെ മൊബൈല്‍ ഫോണുകളില്‍ സംഭവം റെക്കോര്‍ഡ് ചെയ്യാനും മറന്നില്ല. “വ്യാഴാഴ്‌ചയാണ് മഹാരാജ്‌ഗഞ്ച് ജില്ലയിലെ സെമ്ര രാജ ടോള്‍ പ്ലാസ ഏരിയയുടെ അടുത്തുള്ള മൊബൈല്‍ ടവറില്‍ യുവതി കയറിയത്.

പ്രദേശവാസിയായ 24 -കാരനായ ഒരു യുവാവുമായി കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അവള്‍ക്ക് ബന്ധമുണ്ടായിരുന്നു. അവനെയും അവന്റെ കുടുംബത്തിലുള്ളവരേയും വിവാഹത്തിന് സമ്മതിപ്പിക്കണമെന്ന് അവള്‍ക്കുണ്ടായിരുന്നു. അതിന് വേണ്ടിയാണ് അവള്‍ മൊബൈല്‍ ടവറില്‍ കയറിയത് എന്ന് സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) അജയ് സിംഗ് ചൗഹാൻ പറഞ്ഞു. ആദ്യം ഞങ്ങള്‍ അവരോട് താഴെ ഇറങ്ങി വരാൻ പറഞ്ഞു. എന്നാല്‍, അവരതിന് തയ്യാറായില്ല. അവസാനം ഒരു കോണ്‍സ്റ്റബിള്‍ മുകളില്‍ കയറി അവരെ താഴെ ഇറക്കുകയായിരുന്നു എന്നും സിഒ പറയുന്നു. ട്രക്ക് ഡ്രൈവറാണ് യുവതിയുടെ കാമുകൻ. ഇയാള്‍ നേപ്പാളിലേക്ക് ഒരു ചരക്ക് എത്തിക്കാൻ പോയതായിരുന്നു. ഐപിസി സെക്ഷൻ 323 പ്രകാരം യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group