Home Featured ബെംഗളൂരു: ക്രിസ്മസ് പുതുവത്സരാവധി;കേരള, കർണാടക ആർ.ടി.സി ബസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞു

ബെംഗളൂരു: ക്രിസ്മസ് പുതുവത്സരാവധി;കേരള, കർണാടക ആർ.ടി.സി ബസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞു

ബെംഗളൂരു: ക്രിസ്മസ് പുതുവത്സരാഘോഷത്തിനായിഒരു മാസം ബാക്കി നിൽക്കെ കേരള, കർണാടക ആർ.ടി.സി ബസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞു.കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന ഡിസംബർ 22 ന് എറണാകുളം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, എന്നിവിടങ്ങളിലേക്കുള്ള പതിവ് സർവീസുകളിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംങ് പൂർത്തിയായി.കോഴിക്കോട് കണ്ണൂർ ഭാഗത്തേയ്ക്കുള്ള ബസുകളിലെ ടിക്കറ്റുകളാണ് ഇനി ബാക്കി ഉള്ളത്.കർണാടക ആർടിസി 22 ന് 10 സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംങ് ആരംഭിച്ചിരുന്നു.

എറണാകുളം – 4, കോട്ടയം — 2 തൃശൂർ – 2 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസ് അനുവദിച്ചത്.കേരള ആർ.ടി.സി.യുടെ സ്പെഷ്യൽ ബസ് ബുക്കിംങ് ഈ ആഴ്ച തന്നെ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു

ബെംഗളൂരുവില്‍ നിന്ന് ലഹരി മരുന്നുകള്‍ വാങ്ങി കേരളത്തില്‍ വില്പന; 3 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍

കലവൂരില്‍ 3 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍. കാവുങ്കല്‍ സ്വദേശി അതുല്‍ രാജാണ് പിടിയിലായത്.ഇയാളുടെ പക്കല്‍ നിന്നും എംഡിഎംഎ, കഞ്ചാവ്, ഉറക്കഗുളികകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.ബെംഗളൂരുവില്‍ നിന്നും നിസാര തുകയ്‌ക്ക് ലഹരി വസ്തുക്കള്‍ വാങ്ങി കേരളത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു ഗ്രാമിന് 4,000 രൂപ വരെ ഈടാക്കിയാണ് പ്രതി ലഹരി മരുന്നുകള്‍ വിറ്റിരുന്നത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനും മണ്ണഞ്ചേരി പോലീസിനും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അതുല്‍ പിടിയിലായത്. 50 ഗ്രാം എംഡിഎംഎ, 200 ഗ്രാം കഞ്ചാവ്, 25 നൈട്രസെപാം ഗുളികകള്‍ തുടങ്ങിയവ പ്രതിയില്‍ നിന്നും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group