Home Featured രാത്രി യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ചാസംഘങ്ങള്‍; ബെംഗളൂരുവില്‍ കാറിന് മുകളില്‍ പതിച്ചത് സിമന്റ് കട്ട

രാത്രി യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ചാസംഘങ്ങള്‍; ബെംഗളൂരുവില്‍ കാറിന് മുകളില്‍ പതിച്ചത് സിമന്റ് കട്ട

രാജ്യത്തെ റോഡുകളില്‍ രാത്രി യാത്രകള്‍ അനുവദനീയമാണെങ്കിലും അതില്‍ പൂര്‍ണ സുരക്ഷ ഉറപ്പ് വരുത്താൻ ഇനിയും നമുക്കായിട്ടില്ല.പ്രത്യേകിച്ച്‌ രാജ്യത്തെ ഉള്‍നാടൻ പ്രദേശങ്ങളില്‍. അതിന് ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണ് ബെംഗളൂരു സ്വദേശിയായ ഒരു യുവാവിനുണ്ടായ അനുഭവം. ആശിഷ് ബൻസാല്‍ എന്ന യുവാവ് തനിയ്ക്ക് നേരെ ഉണ്ടായ ആക്രമണം തന്റെ എക്സ് അക്കൗണ്ടില്‍ പങ്ക് വച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.ബൻസാല്‍ തന്റെ സുഹൃത്തിന് ഒപ്പം രാത്രി വീട്ടിലേക്ക് പോകും വഴിയിലാണ് ആക്രമിയ്ക്കപ്പെട്ടത്. ബെന്നര്‍ഘട്ട റോഡിനെയും ഹോസുര്‍ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എൻഐഎസ്‌ഇ റോഡില്‍ വച്ചാണ് സംഭവം.

വീട്ടിലേക്ക് കാറില്‍ പോകുകയായിരുന്ന ഇരുവര്‍ക്കും നേരെ ഒരു സിമന്റ് കട്ട വന്ന് വീഴുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു. സിമന്റ് കട്ട വണ്ടിയുടെ ചില്ലില്‍ നേരിട്ട് വന്നു വീഴാഞ്ഞതുകൊണ്ട് ചെറിയ പരിക്കുകളോടെ തങ്ങള്‍ രക്ഷപെട്ടെന്നും ബൻസാല്‍ പറയുന്നു.ഞാൻ വണ്ടി നിര്‍ത്തിയില്ല, സാധാരണ ഗതിയില്‍ ഇങ്ങനെ പെട്ടെന്ന് ഒരു ആക്രമണം ഉണ്ടാകുമ്ബോള്‍ എന്താണ് സംഭവിച്ചത് എന്ന് അറിയാനായി ആളുകള്‍ വണ്ടി നിര്‍ത്തും, ഈ സമയത്ത് ഒളിച്ചിരിക്കുന്ന അക്രമികള്‍ പുറത്ത് വരികയും ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യും, ഞങ്ങളുടെ വണ്ടിക്ക് നേരെ ആക്രമണം ഉണ്ടാകുന്നതിനു മുമ്ബ് റോഡില്‍ ഒരു സിമന്റ് കട്ട പൊട്ടി കിടക്കുന്നത് ഞാൻ കണ്ടിരുന്നു, മറ്റേതെങ്കിലും യാത്രക്കാരെ ഇതുപോലെ ആക്രമിച്ചതാകാം.

സിമന്റ് കട്ട വണ്ടിയുടെ വൈപ്പറില്‍ തട്ടി പോയതുകൊണ്ടാണ് കൂടുതല്‍ അപകടം സംഭവിക്കാതിരുന്നത്. ഈ റോഡ് യാത്രക്കാര്‍ക്കായി തുറന്നു കൊടുത്ത കാലം മുതല്‍ ഞാൻ ഇതുവഴി സഞ്ചരിക്കാറുണ്ട്. ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും” – ആശിഷ് ബൻസാല്‍ പറഞ്ഞു.

തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ച ഈ വിഷയത്തിലേക്ക് ബാംഗ്ലൂര്‍ കമ്മീഷണര്‍ ബി ദയാനന്ദയുടെ ശ്രദ്ധ ക്ഷണിച്ച ബൻസാല്‍ ഭാവിയില്‍ ഇങ്ങനെ ഉള്ള അപകടങ്ങള്‍ യാത്രക്കാര്‍ക്ക് ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. ബൻസാലിന്റെ ഈ വെളിപ്പെടുത്താല്‍ സമീപ പ്രദേശങ്ങളിലെ ജനങ്ങളിലും ഭയം സൃഷ്ടിച്ചിരിക്കുകയാണ്. വിഷയത്തില്‍ ഇടപെട്ട് ബെംഗളൂരുവിലെ ബിജെപി എം പി തേജവസി സൂര്യ, സ്ഥലത്ത് പോലീസിന്റെ രാത്രികാല പെട്രോളിംഗ് ശക്തമാക്കണം എന്ന് ആവശ്യപ്പെട്ടു. ബൻസാലിന്റെ പരിക്കുകളില്‍ നിന്ന് അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് പറഞ്ഞ എം പി അദ്ദേഹത്തിന്റെ സുഹൃത്തിന് ഇത്തരത്തില്‍ ഉണ്ടായ ഒരു അനുഭവവും പങ്കുവച്ചു.

എക്സ് യൂസറായ ശ്രീജൻ ഷെട്ടി തന്റെ ഭാര്യക്ക് നേരിട്ട സമാനമായ ഒരു അനുഭവവും പങ്കുവച്ചു. സര്‍ജാപൂരില്‍ വച്ച്‌ തന്റെ ഭാര്യയുടെ കാറിനെ ഒരു കൂട്ടം ആളുകള്‍ പിന്തുടര്‍ന്നു എന്നും വണ്ടി ഒതുക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും, അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അതില്‍ നിന്നും രക്ഷപെടുകയായിരുന്നു എന്നും ഷെട്ടി എക്‌സില്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group