റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി അധികൃതര്‍. ഇത് സംബന്ധിച്ച തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനങ്ങളുടെ വിസ്‍തീര്‍ണം കണക്കാക്കിയാവും സ്വദേശിവത്കരണം ബാധകമാക്കുന്നത്.
കര്‍ണാടക വാക്ക് പാലിച്ചില്ല; അതിര്‍ത്തിയിലെ നിയന്ത്രണത്തിന് അയവില്ല.
30 ചതുരശ്ര മീറ്ററില്‍ കുടുതല്‍ വിസ്‍തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും സ്വദേശിവത്കരണം ബാധകമാവുകയെന്നാണ് റിപ്പോര്‍ട്ട്. റസ്റ്റോറന്റുകളിലെയും കോഫി ഷോപ്പുകളിലെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെയും കാഷ്യര്‍, സൂപ്പര്‍വൈസര്‍, മാനേജര്‍ തുടങ്ങിയ തസ്‍തികകളിലായിരിക്കും സ്വദേശിവത്കരണം നടപ്പാക്കുക.
വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തില്‍ ബാധകമല്ലെന്ന് സംഘടനകള്‍.
ശുചീകരണ തൊഴില്‍ പോലുള്ള താഴേക്കിടയിലുള്ള ജോലികളില്‍ ഇത് ബാധകമാവുകയില്ല