Home Featured ബെംഗളൂരു: ഫാൻസി കാർ നമ്പറുകളുടെ ലേലത്തിൽ ഗതാഗത വകുപ്പിന് 45 ലക്ഷം രൂപയുടെ നേട്ടം

ബെംഗളൂരു: ഫാൻസി കാർ നമ്പറുകളുടെ ലേലത്തിൽ ഗതാഗത വകുപ്പിന് 45 ലക്ഷം രൂപയുടെ നേട്ടം

ബെംഗളൂരു: അടുത്തിടെ നടത്തിയ 32 ഫാൻസി രജിസ്ട്രേഷൻ നമ്പറുകളുടെ പൊതു ലേലത്തിൽ നിന്ന് 45 ലക്ഷം രൂപയിലധികം വരുമാനം ലഭിച്ചതായി ഗതാഗത വകുപ്പ്.കേവലം 12 നമ്പറുകളുടെ ലേലത്തിൽ നിന്ന് 30.15 ലക്ഷം രൂപ ലഭിച്ചതായി വകുപ്പ് അറിയിച്ചു. 8 ലക്ഷം രൂപ നേടിയ KA 09/MK 9999 ചാർട്ടിൽ ഒന്നാമതെത്തി. KA 09/MK 0006, KA 09/MK0009 എന്നിവ നാല് ലക്ഷം രൂപ വീതം നേടി. KA-09/MK 1111 (2.85 ലക്ഷം രൂപ), KA- 09/MK 6666 (2.8 ലക്ഷം രൂപ), KA 09/MK 0001 (1.75 ലക്ഷം രൂപ) എന്നിവയായിരുന്നു മറ്റ് ശ്രദ്ധേയമായവ.ബാക്കിയുള്ള 20 നമ്പരുകൾ 75,000 രൂപ വീതം നേടി .

ഐശ്വര്യയെ കല്യാണം കഴിച്ചതുകൊണ്ട് മാത്രം നല്ല കുട്ടികളുണ്ടാകില്ല! വെട്ടിലായി പാക് ഇതിഹാസ താരം

ബോളിവുഡിലെ താരറാണിയാണ് ഐശ്വര്യ റായ്. ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാള്‍. ഐശ്വര്യയെ പോലെ ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നായികയുണ്ടാകില്ല.ഇന്നും ഐശ്വര്യയ്ക്കുളള ജനപ്രീതിയും ആരാധക പിന്തുണയും തെല്ലും കുറഞ്ഞിട്ടില്ല. ഇന്നും അതേ ആവേശത്തോടെ തന്നെയാണ് ആരാധകര്‍ ഐശ്വര്യയുടെ സിനിമകള്‍ക്കായി കാത്തിരിക്കുന്നത്.ഇപ്പോഴിതാ ഐശ്വര്യ റായ്‌ക്കെതിരായ പരാമര്‍ശത്തിലൂടെ പുലിവാല് പിടിച്ചിരിക്കുകയാണ് പാക് ക്രിക്കറ്റ് ഇതിഹാസം അബ്ദുള്‍ റസാഖ്. ലോകകപ്പിലെ പാക്കിസ്ഥാന്‍ ടീമിന്റെ പ്രകടനത്തെക്കുറിച്ച്‌ സംസാരിക്കവെയായിരുന്നു റസാഖിന്റെ വിവാദ പരാമര്‍ശം. കഴിഞ്ഞ ദിവസം നടന്നൊരു പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം.

പാക് ടീമിന്റെ പ്രകടനത്തെക്കുറിച്ച്‌ വിലയിരുത്തവെയാണ് റസാഖ് അബ്ദുള്‍ റസാഖിനെക്കുറിച്ച്‌ സംസാരിക്കുന്നത്. ”യൂനിസ് ഖാന്റെ ലക്ഷ്യം നല്ലതായിരുന്നു, ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍. അത് എനിക്ക് അന്ന് ആത്മവിശ്വാസം നല്‍കുകയും ചെയ്തിരുന്നു. ഇന്ന് ലോകകപ്പിലെ പാക് ടീമിന്റേയും താരങ്ങളുടേയും പ്രകടനത്തെക്കുറിച്ച്‌ ചര്‍ച്ച നടക്കുന്നുണ്ട്. എനിക്ക് തോന്നുന്നത് പാക്കിസ്ഥാനില്‍ താരങ്ങളെ വളര്‍ത്തിയെടുക്കണം എന്നൊരു ലക്ഷ്യമില്ലെന്ന് തോന്നുന്നു. ഐശ്വര്യ റായിയെ കല്യാണം കഴിച്ചതു കൊണ്ട് മാത്രം ഭംഗിയുള്ള, ദൈവഭക്തിയുള്ള കുട്ടികളുണ്ടാകണം എന്നില്ല” എന്നാണ് അബ്ദുള്‍ റസാഖ് പറഞ്ഞത്.ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതും നിരവധി പേരാണ് അബ്ദുള്‍ റസാഖിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അബ്ദുള്‍ റസാഖിന്റേത് സ്ത്രീവിരുദ്ധമായ പരാമര്‍ശമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. തീര്‍ത്തും അനാവശ്യമായിരുന്നു റസാഖിന്റെ പരാമര്‍ശം. സൊഹൈല്‍ തന്‍വീര്‍ നടത്തിയ വിവാദ പരാമര്‍ശത്തിലും മോശം. റസാഖിന് മേലാല്‍ മൈക്ക് കൊടുക്കുക പോലും ചെയ്യരുതെന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഉമര്‍ ഗുല്ലിനേയും ഷാഹിദ് അഫ്രീദിയേയും പോലുള്ള ഇതിഹാസങ്ങള്‍ താരങ്ങള്‍ അടുത്തിരുന്നിട്ടും പ്രതികരിക്കാത്തതും വിമര്‍ശിക്കപ്പെടുന്നുണ്ട്.

അതേസമയം ലോകകപ്പില്‍ ദുര്‍ബലമായ പ്രകടനമാണ് പാക് ടീം കാഴ്ചവച്ചത്. കളിച്ച്‌ ഒമ്ബത് മത്സരത്തില്‍ നാലില്‍ മാത്രമാണ് പാക്കിസ്ഥാന് ജയിക്കാന്‍ സാധിച്ചത്. ഇതോടെ ലോകകപ്പില്‍ നിന്നും പാക്കിസ്ഥാന്‍ പുറത്താവുകയും ചെയ്തു. ഇന്ത്യയോടും പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ മോശം പ്രകടനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group