Home Featured ബെംഗളൂരു: ദീപാവലി; കർശന നിയന്ത്രണങ്ങളിൽ പടക്കവിപണി

ബെംഗളൂരു: ദീപാവലി; കർശന നിയന്ത്രണങ്ങളിൽ പടക്കവിപണി

ബെംഗളൂരു: അത്തിബെല്ലയിലെ പടക്ക ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ദീപാവലിയോടനുബന്ധിച്ചുള്ള പടക്കവിൽപ്പന കേന്ദ്രങ്ങൾക്ക് കർശന നിയന്ത്രണം. പ്രധാന പടക്കവിൽപ്പന കേന്ദ്രമായ അത്തിബെല്ലയിൽ ഇത്തവണ ചില്ലറവിൽപ്പന നടത്തുന്ന കടകൾക്ക് ലൈസൻസ് അനുവദിച്ചിട്ടില്ല. ഇതുവരെ അത്തിബെല്ലെയിൽ കടകൾ സ്ഥാപിക്കാൻ 96 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിലും മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം ഇവ നിരസിച്ചു.അതേസമയം, നഗരത്തിൽ ബി.ബി.എം.പി.യുടെ കീഴിലുള്ള 62 മൈതാനങ്ങൾ പടക്ക വിൽപ്പനയ്ക്ക് സജ്ജമാക്കി.

കർശനമായ പരിശോധനകൾക്കു ശേഷമാണ് ഈ മൈതാനങ്ങളിൽ സ്റ്റാളുകൾ തുടങ്ങാൻ കച്ചവടക്കാർക്ക് അനുമതി നൽകുന്നത്. ഇതിനായി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 263 പേർക്ക് ഇവിടെ സ്റ്റാളുകൾ സ്ഥാപിക്കാൻ ഇതിനോടകം അനുമതി ലഭിച്ചു.സംസ്ഥാന സർക്കാരിന്റെ നിർദേശമനുസരിച്ച് അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ മാത്രമാണ് ഇത്തവണ വിൽപ്പന നടത്തുക. എന്നാൽ ഇവയുടെ ലഭ്യതക്കുറവ് വ്യാപാരികളെ ആശങ്കയിലാക്കുന്നുണ്ട്.

ഇത്തരം പടക്കങ്ങൾ കമ്പനികളിൽ നിർമിക്കുന്നത് കുറവാണെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ പടക്കത്തിന്റെ വിലയിലും വർധനയുണ്ടാകും.ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിന് സർക്കാർ സമയനിയന്ത്രണമേർപ്പെടുത്തുമെന്നും സൂചനകളുണ്ട്. മുൻ വർഷങ്ങളിൽ രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.

ഗര്‍ഭിണിയായ യുവതിയുടെ സിസേറിയൻ കഴിഞ്ഞു, ദിവസങ്ങള്‍ക്ക് ശേഷം എച്ച്‌ഐവി ബാധിതയെന്ന് വെളിപ്പെടുത്തി, ആശങ്ക

ഭോപ്പാല്‍: അണുബാധയുള്ള വിവരം മറച്ചുവച്ച്‌ എച്ച്‌ഐവി പോസിറ്റീവ് ആയ സ്ത്രീ ശസ്ത്രക്രിയക്ക് വിധേയയായി. മധ്യപ്രദേശിലെ മോവിലുള്ള സര്‍ക്കാര്‍ ആശുപത്രി അധികൃതരില്‍ നിന്ന് അണുബാധ വിവരം മറച്ചുവച്ചാണ് സി-സെക്ഷൻ ഡെലിവറി നടത്തിയത്.വ്യാഴാഴ്ച യുവതി ഇത് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍ജിക്കല്‍ ഓപ്പറേഷൻ തിയേറ്റര്‍ അടച്ചുപൂട്ടി സീല്‍ വച്ചു. ശസ്ത്രക്രിയിയില്‍ പങ്കെടുത്ത ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ ആശങ്കയിലാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.രോഗികളുടെ തിരക്ക് മൂലം എല്ലാ സാഹചര്യങ്ങളിലും നിര്‍ബന്ധിത എച്ച്‌ഐവി പരിശോധന സാധ്യമല്ലെന്നും അങ്ങനെയാണ് ഇത്തരമൊരു സംഭവത്തിലേക്ക് കാര്യങ്ങളെത്തിയതെന്നും ആശുപത്രി ഇൻ ചാര്‍ജ് ഡോ. യോഗേഷ് സിംഗാരെ പറഞ്ഞു.

നവംബര്‍ 4- നാണ് ശസ്ത്രക്രിയ നടന്നത്. എന്നാല്‍ വ്യാഴാഴ്ചയാണ് യുവതി എച്ച്‌ഐവി അണുബാധയെ കുറിച്ച്‌ വിവരങ്ങള്‍ നല്‍കിയത്. യുവതിയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റായ ഡോ. സീമ സോണിയോട് വിശദീകരണം തേടിട്ടുണ്ടെന്നും യോഗേഷ് സിംഗാരെ പറഞ്ഞു.അതേസമയം, തനിക്ക് അതിനെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്നാണ് സീമ സോണി വിശദീകരിക്കുന്നത്.ആ യുവതിയോ അവരുടെ ഭര്‍ത്താവോ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് എന്നോട് പറഞ്ഞിരുന്നില്ല.

അല്ലെങ്കില്‍ ഞാൻ എന്തിനാണ് ഈ വസ്തുത ആശുപത്രി ജീവനക്കാരില്‍ നിന്ന് മറച്ച്‌, എന്റെ സ്വന്തം ജീവൻ കൂടി അപകടത്തിലാക്കുന്നത് എന്നും ആരോടും ഉത്തരം പറയാൻ തയ്യാറാണെന്നും സോണി വിശദീകരിക്കുന്നു. ഡോക്ടറെ കൂടാതെ നാല് നഴ്സുമാരും സി സെക്ഷൻ ശസ്ത്രക്രിയയില്‍ പങ്കെടുത്തിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒടി ഹെഡ് ടെക്‌നീഷ്യൻ അശോക് കാക്‌ഡെയും ഒരു നഴ്‌സും തങ്ങളുടെ കുടുംബങ്ങളില്‍ മാറി നില്‍ക്കുകയാണെന്ന് പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊരു പേടിസ്വപ്നം പോലെ തോന്നുന്നു. ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും രക്ഷിക്കാൻ ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും കാക്‌ഡെ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group