ബെംഗളൂരു : കൃഷിയിടത്തിലിറങ്ങിയ പശുക്കളെ ഓടിക്കുന്നതിനിടെ വഴിതെറ്റിയ 85-കാരി കാട്ടിൽ കഴിഞ്ഞത് രണ്ടുദിവസം. കർണാടകത്തിലെ ശിവമോഗ ജില്ലയിലെ സദഗൽ സ്വദേശിനിയായ ശാരദാമ്മയാണ് കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് കാട്ടിൽപ്പെട്ടത്. നാട്ടുകാരും വനംവകുപ്പും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച ഇവരെ കണ്ടെത്തി. വെള്ളവും ഭക്ഷണവും കിട്ടാതെ അവശയായിരുന്ന ശാരദാമ്മ ബുധനാഴ്ച രാവിലെ ആശുപത്രി വിട്ടു.കൃഷിയിടത്തിലിറങ്ങിയ പശുവിന് പിന്നാലെ ഓടിയതോടെ ശാരദാമ്മ അബദ്ധത്തിൽ കാട്ടിലെത്തിപ്പെടുകയായിരുന്നു. പിന്നീട് വീട്ടിലെത്താനുള്ള വഴി കണ്ടെത്താനായില്ല.
രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിലിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് പോലീസിനെയും വനം വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ച ശാരദാമ്മയ്ക്കൊപ്പമുണ്ടായിരുന്ന വളർത്തുനായ തിരിച്ച് വീട്ടിലെത്തി. എന്നാൽ, ശാരദാമ്മയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.ഇതോടെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജീവൻ, സ്ഥലം എസ്.ഐ. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കി. ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽനിന്ന് ആറുകിലോമീറ്റർ അകലെനിന്നാണ് ശാരദാമ്മയെ കണ്ടെത്തിയത്. അട്ടയുടെ കടിയേറ്റ് കാലിൽനിന്ന് ചോരയൊലിക്കുന്ന നിലയിലായിരുന്നു.
സൂര്യന്റെ വലുപ്പം മുൻപുള്ളതിലും അല്‍പം കുറഞ്ഞതായി കണക്ക്, അമ്ബരപ്പിക്കുന്ന വിവരം പുറത്തുവിട്ട് ഗവേഷകര്‍
സൂര്യൻ എന്ന വമ്ബൻ നക്ഷത്രത്തിന് ചുറ്റും കറങ്ങുന്ന ഭൂമിയടക്കം എട്ട് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉല്‍ക്കകളും നക്ഷത്രകൂട്ടങ്ങളും എല്ലാം അടങ്ങുന്നതാണ് നമ്മുടെ പ്രപഞ്ചം.ഇവിടെ പ്രധാന നക്ഷത്രമായ സൂര്യനെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ജ്യോതിശാസ്‌ത്രജ്ഞര്‍.ആര്‍ക്‌സിവ് എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയ ഈ കണ്ടെത്തല്‍ സൂര്യന്റെ ഘടനയെയും പ്രത്യേകതകളെയും കുറിച്ചുള്ള മുൻ ധാരണകളെ പാടേ തള്ളുന്നതാണ്. ഈ കണ്ടെത്തല്‍ വിദഗ്ദ്ധ പരിശോധനയ്‌ക്ക് വിധേയമാക്കാൻ പോകുന്നതാണ്.
പി മോഡുകള്‍ എന്ന സൂര്യനില്‍ നിന്നുണ്ടാകുന്ന മര്‍ദ്ദം സൃഷ്‌ടിക്കുന്ന ശബ്ദ തരംഗങ്ങള്‍ പഠിച്ചതിലൂടെയാണ് മാറ്റങ്ങള്‍ മനസിലാക്കിയത്.സൂര്യന്റെ മദ്ധ്യത്തില്‍ നിന്നും അറ്റംവരയുള്ള വൃത്തപരിധി മുൻപ് കരുതിയതിലും നൂറിലൊന്ന് ശതമാനം കുറഞ്ഞതായി മാറിയെന്ന് ഇപ്പോള്‍ കരുതപ്പെടുന്നത്. ടോക്കിയോ സര്‍വകലാശാലയിലെ ജ്യോതി ശാസ്‌ത്രജ്ഞര്‍ മസാവോ ടകാറ്റ, കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ ഡഗ്ളസ് ഗഫ് എന്നിവര്‍ പി മോഡുകള്‍ വഴിയുണ്ടാകുന്ന സൂര്യനിലെ ശബ്ദത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ മുൻപുള്ളതിലും അല്‍പം ചെറുതാണ് സൂര്യന്റെ വലുപ്പമെന്ന് കണ്ടെത്തി.
എന്നാല്‍ സൂര്യന്റെ ആകെ ആരം അളക്കാൻ ഉപയോഗിക്കുന്ന എഫ് മോഡുകള്‍ സൂര്യനിലെ ഫോട്ടോസ്‌ഫിയറിന് സമീപം വരെ വ്യാപിച്ചിട്ടില്ലാത്തതിനാല്‍ ഈ അളവ് പൂര്‍ണമായും ഗവേഷകര്‍ വിശ്വസിച്ചിട്ടില്ല.പി മോഡ് ശബ്‌ദതരംഗങ്ങളെ സൂര്യനിലെ ഏറ്റവും പുറംപാളിയായ ഉയര്‍ന്ന സംവഹന മേഖലയില്‍ ഉണ്ടാകുന്ന പൊട്ടിത്തെറികളും കാന്തിക മണ്ഡലങ്ങളും സ്വാധീനിക്കാൻ സാദ്ധ്യത കുറവായതിനാലാണ് ജ്യോതി ഗവേഷകരുടെ പുത്തൻ കണ്ടെത്തല്‍ കൃത്യതയാര്‍ന്നതാണെന്ന് കരുതാൻ കാരണമായത്