ചെന്നൈ : ദീപാവലിയാത്രത്തിരക്ക്കുറയ്ക്കാൻ മംഗളൂരുവിൽനിന്ന് താംബരത്തേക്ക് റെയിൽവേ ഉത്സവകാല പ്രത്യേക തീവണ്ടി അനുവദിച്ചു. നവംബർ 12, 19, 26 തീയതികളിൽ മംഗളൂരുവിൽനിന്ന് രാവിലെ പത്തിന് പുറപ്പെടുന്ന വണ്ടി(06063) പിറ്റേന്ന് രാവിലെ 5.10-ന് താംബരത്ത് എത്തും. റിസർവേഷൻ ആരംഭിച്ചു. ഒരു സെക്കൻഡ് ക്ളാസ് എ.സി. കോച്ച്, ആറ് എ.സി. ത്രീടയർ കോച്ചുകൾ, ഒൻപത് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും. ഇതേവണ്ടി താംബരത്തുനിന്ന് മംഗളൂരുവിലേക്ക്(06064) 10, 17, 24 തീയതികളിൽ സർവീസ് നടത്തും .
താംബരത്തുനിന്ന് വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാവിലെ 6.20-ന് മംഗളൂരുവിൽ എത്തും. രണ്ട് ഫസ്റ്റ് ക്ലാസ് കോച്ചുകൾ, ഒൻപത് സ്ലീപ്പർ കോച്ചുകൾ, ഏഴ് ജനറൽ കോച്ചുകൾ അടങ്ങിയതാണ് വണ്ടി.കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, പരപ്പനങ്ങാടി, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപ്പേട്ട, കാട്പാടി, ആർക്കോണം, പെരമ്പൂർ, എാർ, താംബരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
നാഗർകോവിൽ-മംഗളൂരു പ്രത്യേക തീവണ്ടി:ചെന്നൈ : നാഗർകോവിൽനിന്ന് മംഗളൂരുവിലേക്ക് ഉത്സവകാല പ്രത്യേകവണ്ടി 11, 18, 25 ദിവസങ്ങളിൽ സർവീസ് നടത്തും. നാഗർകോവിൽനിന്ന് ഉച്ചയ്ക്ക് 2.45-ന് തിരിക്കുന്ന തീവണ്ടി(06062) പിറ്റേന്ന് രാവിലെ 5.15-ന് മംഗളൂരുവിൽ എത്തും. സെക്കൻഡ് ക്ളാസ് എ.സി. കോച്ച്, ആറ് ത്രീടയർ എ.സി. കോച്ച്, ഒൻപത് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും.
ചായ കിട്ടാത്തതിനാല്‍ നാഗ്പൂര്‍ ഡോക്ടര്‍ ശസ്ത്രക്രിയ പാതിവഴിയില്‍ ഉപേക്ഷിച്ചു, അന്വേഷണത്തിന് ഉത്തരവിട്ടു
ഒരു കപ്പ് ചായ ലഭിക്കാത്തതിനാല്‍ വന്ധ്യംകരണ ശസ്ത്രക്രിയ പാതിവഴിയില്‍ ഉപേക്ഷിച്ചതിന് നാഗ്പൂരിലെ ഒരു ഡോക്ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.നഗരത്തിലെ മൗദ ഏരിയയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്.നാല് സ്ത്രീകളുടെ ശസ്ത്രക്രിയയെ തുടര്‍ന്ന് ഡോക്ടര്‍ ഭലവി ആശുപത്രി ജീവനക്കാരോട് ഒരു കപ്പ് ചായ ആവശ്യപ്പെട്ടെങ്കിലും അത് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓപ്പറേഷൻ തിയറ്റര്‍ വിട്ടു.സംഭവം നടക്കുമ്ബോള്‍, ശസ്ത്രക്രിയയ്ക്ക് മുമ്ബ് അനസ്തേഷ്യ നല്കിയതിനാല് നാല് സ്ത്രീകള്‍ ഗാഢനിദ്രയിലായിരുന്നു. പിന്നീട്, സ്ത്രീകളുടെ കുടുംബാംഗങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടുകയും അശ്രദ്ധയെക്കുറിച്ച് അറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മറ്റൊരു ഡോക്ടറെ വിളിച്ചു.