ബെംഗളൂരു : മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ ആക്രമിക്കുന്നത് കണ്ട് മനംനൊന്ത് അച്ഛനെ മകൻ കൊന്നു. കർണാടകത്തിലെ റായ്ച്ചൂർ ജില്ലയിലാണ് സംഭവം. ദേവരഭൂപുര ഗ്രാമവാസി ബാണ്ടി തിമ്മണ്ണയെയാണ്(55) മകൻ ശീലാവന്ത(32) തലയിൽ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയത്.
കൊലയ്ക്കുശേഷം ശീലാവന്ത പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ശീലാവന്ത, ഭാര്യ, രണ്ട് മക്കൾ എന്നിവർക്കൊപ്പമാണ് അച്ഛനും അമ്മയും കഴിഞ്ഞിരുന്നത്.മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ ആക്രമിക്കുന്നതിനെ ശീലാവന്ത പലതവണ ചോദ്യം ചെയ്തിരുന്നു.ഇതുപറഞ്ഞ് ഞായറാഴ്ച അച്ഛനും മകനും തമ്മിൽ വഴക്കുണ്ടായി.ഇതിനിടയിലായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചു.
5 പെഗ് എംസിബി അടിച്ചു, എഗ്ഗ് ചില്ലിയും അകത്താക്കി! കാശുമായി ദാ വരാമെന്ന് പറഞ്ഞ യുവാവിനെ തേടി ബാര്‍ ജീവനക്കാരൻ
ബാറിലെത്തി മദ്യവും ഭക്ഷണവും കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയ വിരുതനെ അന്വേഷിക്കുകയാണ് കാഞ്ഞാണി ബാറിലെ ജീവനക്കാര്‍.സിംല ബാറിലെ ജീവനക്കാരൻ മജീദിനെ പറ്റിച്ചാണ് യുവാവ് മുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നരക്കാണ് യുവാവ് മദ്യപിക്കാനായി കാഞ്ഞാണിയിലുള്ള ബാറിലെത്തുന്നത്. ബാറിലെ സപ്ലയര്‍ ആയ മജീദ് ആവശ്യത്തിന് മദ്യം വിളമ്ബി.എം സി ബ്രാൻഡിലുള്ള മദ്യം ഓരോ പെഗ് വീതം യുവാവ് കുടിച്ചു. സോഡയും ഒരു എഗ്ഗ് ചില്ലിയും ഓര്‍ഡര്‍ ചെയ്തു. ഉച്ചക്ക് ഒരു മണിയായി. ഇതിനിടെ യുവാവ് അഞ്ച് പെഗ് മദ്യം അകത്താക്കി. ഊണ് കഴിക്കാനുള്ള സമയം അടുത്തതോടെ മജീദ് മറ്റൊരു സപ്ലയറെ ഏല്‍പ്പിച്ച് പോയി. തിരിച്ചു വന്നിട്ടും യുവാവ് എണീറ്റ് പോയിട്ടില്ല.
ബില്ല് കൊടുത്തപ്പോള്‍ കൂട്ടുകാര്‍ ആരോ വരുമെന്നായിരുന്നു മറുപടി. മണിക്കൂറുകള്‍ കഴിഞ്ഞു.രാത്രി ഏഴു മണിയായിട്ടും യുവാവ് പറഞ്ഞ ആരും എത്തിയില്ല. കയ്യില്‍ ഫോണോ സാധനങ്ങളോ യുവാവിന് ഉണ്ടായിരുന്നില്ല. ഇതോടെ കാശ് പിന്നീട് കൊണ്ട് വന്ന് തരാമെന്നായി യുവാവ്. കുന്നംകുളം കുരിശുപള്ളി സ്വദേശി ദേവൻ എന്ന വിലാസവും കൊടുത്തു. ബാറില്‍ കൊടുക്കാനുള്ള 535 രൂപ അടുത്ത ദിവസം കൊണ്ട് തരാമെന്ന് പറഞ്ഞു. വിശ്വാസം വരാത്ത ബാര്‍ ജീവനക്കാര്‍ യുവാവ് ഒപ്പിട്ടു നല്കിയ കടലാസും പിടിച്ചുള്ള ഒരു ഫോട്ടോ എടുത്ത് വച്ചു. പോയ യുവാവ് പിന്നീട് പണവുമായി വന്നില്ല. യുവാവ് കഴിച്ച മദ്യത്തിന്റെ പണം ജീവനക്കാരന് സ്വന്തം കയ്യില്‍ നിന്ന് ബാറില്‍ അടയ്ക്കേണ്ടി വന്നു.
ഈ യുവാവിനെ സൂക്ഷിക്കണമെന്നും കണ്ടു കിട്ടുന്നവര്‍ അറിയിക്കണം എന്നും അഭ്യര്‍ത്ഥിച്ച് മജീദ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട മറ്റു ചില ബാറുകളിലെ ജീവനക്കാരും സമാന അനുഭവമുണ്ടായതായി മജീദിനെ അറിയിച്ചു. ചിത്രങ്ങളും അയച്ചു കൊടുത്തു. യുവാവിനെതിരെ പൊലീസില്‍ പരാതി നല്കാൻ ഒരുങ്ങുകയാണ് മജീദും കൂട്ടുകാരും.