ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ പുലിയെ പിടികൂടാൻ വനംവകുപ്പ് പ്രത്യേക ദ്രുതകർമസേന രൂപവത്കരിക്കുന്നു. സമീപത്തെ വനപ്രദേശങ്ങളിൽനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പുലി ഇറങ്ങുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്. ഉടൻ നടപടിയെടുക്കാൻ വനംമന്ത്രി ഈശ്വർ ഖൻഡ്ര ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.ഒരാഴ്ചമുമ്പ് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള സിങ്ങസാന്ദ്രയിലും കുഡ്ളു ഗേറ്റിലെ പാർപ്പിടസമുച്ചയത്തിലും പുലിയെ കണ്ടത് നഗരത്തെ ഭീതിയിലാക്കിയിരുന്നു.ബൊമ്മനഹള്ളിയിൽ കഴിഞ്ഞ ബുധനാഴ്ച പുലിയെ വനപാലകർ വെടിവെച്ചുകൊന്നിരുന്നു.
പിടികൂടാൻ ശ്രമിച്ച ഉദ്യോഗസ്ഥരെയും മൃഗഡോക്ടറെയും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി വെടിയുതിർക്കുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പുലിയെ പിടിക്കാൻ ദിവസങ്ങൾനീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു ഇത്.നഗരത്തിലിറങ്ങുന്ന പുലികളെ വേഗത്തിൽ പിടികൂടി വനത്തിലോ പുനരധിവാസകേന്ദ്രത്തിലോ തുറന്നുവിടണമെന്ന് മന്ത്രി നിർദേശിച്ചു. കുദ്ളു ഗേറ്റിൽ രണ്ട് പുലികളെത്തിയതായാണ് സൂചന. ഇതിൽ ഒന്നിനെയാണ് കൊന്നത്. രണ്ടാമത്തെ പുലി കഴിഞ്ഞദിവസം നൈസ് റോഡിനു സമീപത്ത് കണ്ടെത്തിയതായി പ്രദേശവാസികൾ വനംവകുപ്പിനെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കുകയും കെണിസ്ഥാപിക്കുകയും ചെയ്തു. ഇതുവരെ പുലിയെ കണ്ടെത്താനായിട്ടില്ല.
സ്വര്‍ണ്ണക്കടത്ത് കേസ്, സ്വപ്നയും ശിവശങ്കരനും ചേര്‍ന്ന് കടത്തിയത് 167 കിലോഗ്രാം സ്വര്‍ണമെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്
ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ അഡ്ജുഡിക്കേഷൻ ഉത്തരവ്.ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാറിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. സ്വര്‍ണക്കള്ളക്കടത്തില്‍ സ്വപ്ന സുരേഷിന്റെ പങ്കാളിയായിരുന്നു എം.ശിവശങ്കര്‍ എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നു.കേസില്‍ നോട്ടിസ് നല്‍കി, പ്രതികളുടെ ഭാഗംകൂടി കേട്ട ശേഷമാണു പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്.
61.32 കോടി രൂപ വിലവരുന്ന167.03 കിലോഗ്രാം സ്വര്‍ണം കടത്താൻ സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറും കൂട്ടു നിന്നു എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്സില്‍നിന്നു പിടികൂടിയ 30.24 കിലോഗ്രാമും അതിനു മുൻപ് ഇതേ ചാനലിലൂടെ കൊണ്ടുപോയ 136.82 കിലോഗ്രാമും അടക്കം 167.03 കിലോഗ്രാം സ്വര്‍ണം ഇരുവരും ചേര്‍ന്ന് കടത്തിയെന്നും അഡ്ജുഡിക്കേഷൻ ഉത്തരവില്‍ പറയുന്നു.സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. കോണ്‍സുലേറ്റിലെ വിവരങ്ങള്‍ സ്വപ്ന, ശിവശങ്കറിനെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കര്‍ പണമിടപാടു നടത്തി.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനു കള്ളക്കടത്തു സംഘത്തിന്റെ ഇടപാടുകള്‍ മനസ്സിലാക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. ഒന്നും അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ല’ – ഉത്തരവില്‍ പറയുന്നു.യുഎഇ കോണ്‍സുലേറ്റ് മുൻ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈൻ അല്‍സാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മേയി എന്നിവര്‍ കള്ളക്കടത്തിനു കൂട്ടുനിന്നതായും ഉത്തരവിലുണ്ട്. പല തവണയായി 95.33 കിലോഗ്രാം സ്വര്‍ണം കടത്തിയതില്‍ ജമാല്‍ ഹുസൈൻ അല്‍സാബിക്കും പിടിച്ചെടുത്ത 30 കിലോഗ്രാം അടക്കം 71.74 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നതില്‍ റാഷിദ് ഖാമിസ് അല്‍ അഷ്മേയിക്കും പങ്കുണ്ട്.
2 പേര്‍ക്കും വിദേശകാര്യമന്ത്രാലയം വഴി കാരണംകാണിക്കല്‍ നോട്ടിസ് അയച്ചെങ്കിലും നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി യുഎഇ എംബസി നിരസിച്ചു. എന്നാല്‍, കള്ളക്കടത്തു നടത്തിയവര്‍ക്കു നയതന്ത്ര പരിരക്ഷയ്ക്ക് അര്‍ഹതയില്ലാത്തതിനാല്‍ ഇവരും പിഴയടയ്ക്കാൻ ബാധ്യസ്ഥരാണ്’- പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാറിന്റെ ഉത്തരവില്‍ പറയുന്നു