Home Featured കർണാടകത്തിലെ വരൾച്ച : കർഷകർക്ക് ഏഴുമണിക്കൂർ സൗജന്യ വൈദ്യുതി നൽകി സർക്കാർ

കർണാടകത്തിലെ വരൾച്ച : കർഷകർക്ക് ഏഴുമണിക്കൂർ സൗജന്യ വൈദ്യുതി നൽകി സർക്കാർ

ബെംഗളൂരു : വരൾച്ചയുടെ പശ്ചാത്തലത്തിൽ കർണാടകത്തിൽ പമ്പ് സെറ്റുകൾ ഉപയോഗിച്ച് ജലസേചനം നടത്താൻ കർഷകർക്ക് ദിവസം ഏഴുമണിക്കൂർ വീതം സൗജന്യ വൈദ്യുതി നൽകും. ദിവസം 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമാക്കും. ഇതിന് ചെലവുവരുന്ന 1500 കോടിരൂപ സർക്കാരിന് ലഭിക്കുന്ന ഗ്രാന്റുകളിൽനിന്നും ഫണ്ടുകളുടെ വകമാറ്റത്തിൽനിന്നും കണ്ടെത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഊർജവകുപ്പിന്റെ അവലോകനയോഗത്തിനുശേഷമാണ് ഇക്കാര്യമറിയിച്ചത്.കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ വൈദ്യുതിയുടെ ഉപഭോഗം 45 ശതമാനം വർധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഒക്ടോബറിൽ 15,978 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്. കാർഷികമേഖലയിലെ വൈദ്യുതി ഉപഭോഗം 55 ശതമാനത്തിൽനിന്ന് 119 ശതമാനമായി ഉയർന്നു. മഴയില്ലാത്തതിനാൽ പമ്പ് സെറ്റുകൾ ഉപയോഗിച്ച് ജലസേചനം നടത്തുന്നതിനാലാണ് ഈ വർധന. മറ്റ് മേഖലകളിൽ വർധന ഒമ്പതുമുതൽ 14 ശതമാനംവരെയാണ്.റായ്ച്ചൂരിലെയും ബെല്ലാരിയിലെയും തെർമൽ പ്ലാന്റുകളിൽ ഉത്പാദനം വർധിച്ചു.

ഉത്തർപ്രദേശിൽനിന്നും പഞ്ചാബിൽനിന്നും ഹിമാചൽപ്രദേശിൽനിന്നും വൈദ്യുതി എത്തിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി നൽകുന്നത് നിർത്തിവെച്ചു. അതിനാൽ സംസ്ഥാനത്ത് വൈദ്യുതിവിതരണം സാധാരണ നിലയിലായിട്ടുണ്ട്.’ -മുഖ്യമന്ത്രി പറഞ്ഞു.അടുത്തവർഷം മുതൽ പമ്പുസെറ്റുകൾക്ക് ഉപയോഗിക്കാനുള്ള വൈദ്യുതി സൗരോർജ പദ്ധതിയിൽനിന്ന് ലഭ്യമാക്കും. ഇതിനുള്ള ടെൻഡർ നടപടി പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി അറിയിച്ചു. ഊർജമന്ത്രി കെ.ജെ. ജോർജും അവലോകനയോഗത്തിൽ പങ്കെടുത്തു.

10, 12 ക്ലാസുകള്‍ ഒഴികെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു; നിയന്ത്രണങ്ങള്‍, രാജ്യതലസ്ഥാനത്തെ സ്ഥിതി ഗുരുതരം

ദില്ലി: വായുമലിനീകരണം കടുത്ത ദില്ലയില്‍ ജന ജീവിതം കടുത്ത പ്രതിസന്ധിയില്‍. ദീപാവലി കൂടെ എത്തുന്നതോടെ കാര്യങ്ങള്‍ എവിടെ എത്തി നില്‍ക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് ദില്ലി സര്‍ക്കാരിന്‍റെ തീരുമാനം. ദീപാവലിക്ക് ശേഷം 13 മുതല്‍ 20 വരെ നിരത്തുകളില്‍ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം വീണ്ടും നടപ്പിലാക്കും. 10, 12 ക്ലാസുകള്‍ ഒഴികെ രാജ്യതലസ്ഥാനത്തുടനീളമുള്ള എല്ലാ സ്കൂളുകളും നവംബര്‍ 10 വരെ അടച്ചിടും.വാഹനം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം വന്നിട്ടുള്ളത്. രജിസ്ട്രേഷൻ നമ്ബറിൻ്റെ അവസാന അക്കം നോക്കി ഒന്നിടവിട്ടുള്ള ദിവസങ്ങളിലാകും നിയന്ത്രണം ഏര്‍പ്പെടുത്തുക.

ബിഎസ് 3 പെട്രോള്‍ വാഹനങ്ങള്‍ക്കും ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കുമുളള നിയന്ത്രണം തുടരും, നിയമം ലംഘനത്തിന് 20000 രൂപ പിഴയീടാക്കാനും തീരുമാനമായിട്ടുണ്ട്. അവശ്യ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളൊഴികെ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ട്.കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി വായുമലിനീകരണത്തെ നേരിടുന്നതിനുള്ള ദില്ലി സര്‍ക്കാരിന്‍റെ ഏറ്റവും ശക്തമായ നീക്കമാണ് ഒറ്റ-ഇരട്ട വാഹന നിയന്ത്രണം. നവംബര്‍ 20ന് ശേഷവും ഈ നിയന്ത്രണം തുടരണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. അതിനിടെ ഗുരുതരാവസ്ഥയില്‍ തുടരുന്ന വായു ഗുണനിലവാര സൂചിക രാവിലെ 480 കടന്നു. അതേ സമയം മലിനീകരണത്തിന്റെ ഉത്തരവാദിത്വം ബിജെപിക്കാണെന്ന് ചൂണ്ടിക്കാട്ടി എഎപി നേതാക്കള്‍ രംഗത്തെത്തി.

വായുമലിനീകരണത്തിനെതിരെ ഹരിയാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് എഎപി വക്താവ് പ്രിയങ്ക കാക്കറുടെ ആക്ഷേപം. ദീപാവലിയോടനുബന്ധിച്ച്‌ പടക്കം പൊട്ടിക്കുന്നതിന് ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകളും നിയന്ത്രണം കൊണ്ടുവരണമെന്ന് ദില്ലി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റേ ആവശ്യപ്പെട്ടിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പോലും കാഴ്ച്ച മറയുന്ന സാഹചര്യമാണ് ദില്ലിയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി വായുഗുണനിലവാര സൂചിക 450 ആയിരുന്നുവെങ്കില്‍, ഇന്ന് രാവിലെ 480 കടന്നു.

You may also like

error: Content is protected !!
Join Our WhatsApp Group