Home Featured ബംഗളൂരു:കേരളത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർഥികളുടെ പേരിൽ വായ്പ തട്ടിപ്പ് ;5 പ്രതികൾ പിടിയിൽ

ബംഗളൂരു:കേരളത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർഥികളുടെ പേരിൽ വായ്പ തട്ടിപ്പ് ;5 പ്രതികൾ പിടിയിൽ

കേരളത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർഥികളുടെ പേരിൽ ബംഗളൂരുവിൽ വായ്പ തട്ടിപ്പ് നടത്തിയ 5 പ്രതികൾ പിടിയിൽ. 200ലധികം വിദ്യാർഥികളുടെ രേഖകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി ദേവാമൃതം എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കൊല്ലം ചെങ്കുളം സ്വദേശി ലിജോ ജേക്കബ് ജോൺ ആണ് ഒന്നാം പ്രതി. നെടുങ്കണ്ടം സ്വദേശികളായ ജിതിൻ തോമസ്, മൃദുൽ ജോസഫ്, കട്ടപ്പന നത്തുകല്ല് സ്വദേശി ജസ്റ്റിൻ ജെയിംസ്, കണിശേരിയിൽ അനൂപ് കെ ടി എന്നിവരാണ് മറ്റു പ്രതികൾ.

ബംഗളൂരുവിലെ പ്രമുഖ നേഴ്സിഗ് കോളജിൽ അഡ്മിഷനും പഠനത്തിനും പലിശ രഹിത വായ്പയും എടുത്തു നൽകാമെന്നു പറഞ്ഞാണ് ഇവർ രക്ഷകർത്താക്കളെ സമീപിച്ചിത്. തട്ടിപ്പിനിരയായ ആറ് രക്ഷിതാക്കൾ തങ്കമണി പോലീസിൽ നൽകിയ പരാതിയിലാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്.മുന്തിയ കോളജ് കാണിച്ച് രക്ഷിതാക്കളെ വിശ്വസിപ്പിച്ച ശേഷം ചെറുകിട കോളജുകളിൽ അഡ്മിഷൻ തരപ്പെടുത്തി നൽകും. തുടർന്ന് കുട്ടികളുടെ രേഖകൾ ഉപയോഗിച്ച് വായ്പയെടുക്കും.

കോളജിൽ ഫീസ് അടക്കാതെ വന്നതിനെ തുടർന്ന് കുട്ടികളുടെ പഠനം മുടങ്ങുകയും ലോൺ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളിൽ നിന്നും നോട്ടീസും വന്നതോടെയുമാണ് രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. ഓരോ വിദ്യാർഥിയിൽ നിന്നും 25,000 രൂപ പ്രോസസിംഗ് ഫീസ് ആയും പ്രതികൾ ഈടാക്കിയിരുന്നു.വായ്പ കെണിയിൽ കുടുങ്ങിയതോടൊപ്പം വിദ്യാർത്ഥികളുടെ തുടർ പഠനവും മുടങ്ങിയിരിക്കുകയാണ്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിൻറെ നിഗമനം.

ഏഴ് ട്രെയിനുകളിൽ:അധിക കോച്ചുകൾ

ട്രെയിനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു. പാലക്കാട് ഡിവിഷന് കീഴിലെ എക്‌സ്പ്രസ്, സ്‌പെഷ്യൽ ട്രെയിനുകൾക്ക് അധികമായി രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ കൂടെ അനുവദിച്ചു.നാളെ പുറപ്പെടുന്ന മഡ്ഗാവ് ജംഗ്ഷൻ – മംഗലാപുരം സെൻട്രൽ സ്‌പെഷ്യൽ എക്‌സപ്രസ്, മംഗലാപുരം സെൻട്രൽ – മഡ്ഗാവ് ജംഗ്ഷൻ സ്‌പെഷ്യൽ എക്‌സ്പ്രസ്, തിങ്കളാഴ്ച പുറപ്പെടുന്ന മംഗലാപുരം സെൻട്രൽ – കോഴിക്കോട് എക്‌സ്പ്രസ്, കോഴിക്കോട് – കണ്ണൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് , കണ്ണൂർ – ചെറുവത്തൂർ സ്‌പെഷ്യൽ എക്‌സപ്രസ്, ചൊവ്വാഴ്ച പുറപ്പെടുന്ന ചെറുവത്തൂർ – മംഗലാപുരം സെൻട്രൽ സ്‌പെഷ്യൽ എക്‌സപ്രസ്, മംഗലാപുരം സെൻട്രൽ – കോയമ്പത്തൂർ ജംഗ്ഷൻ എക്‌സ്പ്രസ്, ബുധനാഴ്ച പുറപ്പെടുന്ന കോയമ്പത്തൂർ ജംഗ്ഷൻ – മംഗലാപുരം സെൻട്രൽ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് അധിക കോച്ചുകൾ അനുവച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group