Home Featured നടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു; പ്രപ്പോസല്‍ വീഡിയോയുമായി കാമുകന്‍

നടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു; പ്രപ്പോസല്‍ വീഡിയോയുമായി കാമുകന്‍

നടി അമലപോള്‍ വിവാഹിതയാകുന്നു. അമലയുടെ സുഹൃത്ത് ജഗത് ദേശായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഇത്. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.ജിപ്സി ക്യൂന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷന്‍ വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിട്ടുണ്ട്.ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തുന്നത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

2014 ല്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയിയെ അമല വിവാഹം കഴിച്ചിരുന്നു എന്നാല്‍ പിന്നീട് ഇവര്‍ വിവാഹമോചനം നേടി. തലൈവ എന്ന വിജയ് സംവിധാനം ചെയ്ത ദളപതി ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് വളരെ മാധ്യമ ശ്രദ്ധ നേടിയതായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ പിന്നാലെ വിവാഹ മോചന വാര്‍ത്തയും എത്തി. ആക്കാലത്ത് സംവിധായകന്‍ വിജയിയുടെ കുടുംബം അമലയ്ക്കെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ വിവാഹ മോചനം സംബന്ധിച്ച്‌ അമല ഒന്നും വ്യക്തമാക്കിയിരുന്നില്ല.

2009 ല്‍ ലാല്‍ ജോസിന്‍റെ നീലതാമരയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ അമല പോള്‍ പിന്നീട് തമിഴില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുകയായിരുന്നു. 2010 ല്‍ ഇറങ്ങിയ മൈനയാണ് അമലപോളിന്‍റെ കരിയറില്‍ വഴിത്തിരിവായത്.തമിഴിലും തെലുങ്കിലും മലയാളത്തിലും തിരക്കേറിയ നടിയാണ് അമലപോള്‍. അടുത്തകാലത്തായി സിനിമ രംഗത്ത് നിന്നും കുറച്ച്‌ ചിത്രങ്ങള്‍ മാത്രമാണ് അമല ചെയ്യുന്നത്. അതേ സമയം അമല സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

കർണാടക: മൂന്ന് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 8,600 ഡെങ്കിപ്പനി കേസുകൾ

ബെംഗളൂരു: സംസ്ഥാനം കടുത്ത ഡെങ്കിപ്പനിയെ അഭിമുഖീകരിക്കുന്നു, ജൂലൈ മുതൽ ഒക്ടോബർ വരെ 8,600 കേസുകൾ റിപ്പോർട്ട് ചെയ്തു. കമ്മീഷണറേറ്റ് ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ സർവീസസിന്റെ ‘ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എച്ച്1എൻ1 – പ്രതിദിന റിപ്പോർട്ട്’ പ്രകാരം 2023 ഒക്ടോബർ 19 വരെ സംസ്ഥാനത്ത് ആകെ ഡെങ്കിപ്പനി കേസുകളുടെ എണ്ണം 11,576 ആണെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു.കർണാടകയിൽ പടരുന്നത് രാജ്യവ്യാപകമായി പടരുന്നതിന്റെ ഭാഗമാണ്.

കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകളുമായി ഇന്ത്യ പൊരുതുകയാണ്, 2022ൽ മൊത്തം 2.3 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, തുടർന്ന് ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നിവയാണ്. 2022ൽ കർണാടകയിൽ 9,889 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.എന്നിരുന്നാലും, ഈ വർഷം ഇതുവരെ 11,576 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2023 ജൂലൈ 19 ന് സംസ്ഥാനത്ത് 2,966 കേസുകളാണ് രേഖപ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group