Home Featured ‘കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ ബൈകിലെത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി’

‘കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ ബൈകിലെത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തി’

by admin

ബംഗ്ലൂരു: കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ ബൈകിലെത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. ശ്രീനിവാസ് പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച രാവിലെയാണ് സംഭവം. ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെയില്‍ റോഡ് നിര്‍മാണ ജോലികള്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസ് ആക്രമിക്കപ്പെട്ടത്.

വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തില്‍ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരിച്ചിരുന്നു. സംഭവത്തില്‍ ശ്രീനിവാസ് പുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആക്രമിക്കാന്‍ ഉപയോഗിച്ചത് മൂര്‍ചയേറിയ ആയുധങ്ങളെന്ന് പൊലീസ് പറഞ്ഞു.

ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെയും മുന്‍ സ്പീകര്‍ രമേശ് കുമാറിന്റെയും അടുത്ത അനുയായിയാണ് ശ്രീനിവാസ്. രമേഷ് കുമാര്‍ കോലാറിലെ ആശുപത്രിയിലെത്തി ശ്രീനിവാസിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മുന്‍ ശ്രീനിവാസ് പൂര്‍ എംഎല്‍എയും പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച്‌ കേസിന്റെ പുരോഗതി ആരാഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group