Home covid19 കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ വലച്ചു പുതിയ നിയമം : വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കോവിഡ് പരിശോധന നിർബന്ധം.

കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ വലച്ചു പുതിയ നിയമം : വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കോവിഡ് പരിശോധന നിർബന്ധം.

by admin

ബെംഗളൂരു : കേരളത്തിൽ നിന്നും ദക്ഷിണ കന്നഡ ജില്ലയിൽ പഠന ആവശ്യാർത്ഥം എത്തുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആർ.ടി.പി.സി.ആർ.കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി അധികൃതർ.

സിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡിലൂടെയുള്ള മെട്രോ റെയിൽ നിർമ്മാണ കരാർ ഉടൻ

കേരളത്തിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി എന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ: രാമചന്ദ്ര ബയാറി അറിയിച്ചു.

തലശേരി- മൈസൂരു റെയില്‍പാത സര്‍വെയ്ക്ക് വീണ്ടും പച്ചക്കൊടി; പാളം കയറുമോ ഇക്കുറിയെങ്കിലും?

മംഗളൂരുവിൽ താമസിച്ചുപഠിക്കുന്ന വിദ്യാർഥികൾ അവർ കേരളത്തിൽ പോയി തിരികെവരുമ്പോൾ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.മംഗളൂരുവിൽ പഠിക്കുന്നവരെ കാണാൻ കേരളത്തിൽനിന്നു വരുന്ന ബന്ധുക്കൾക്കും പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

സിൽക്ക് ബോർഡ്‌ ട്രാഫിക് കുരുക്ക് അഴിക്കാൻ പുതിയ പദ്ധതിയുമായി ബി. എം. ടി. സി

നിത്യേന വന്നുപോകുന്ന വിദ്യാർഥികൾ 15 ദിവസത്തിൽ ഒരിക്കൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ നിത്യേന വീട്ടിൽനിന്ന് കോളേജിൽ വന്നുപോകുന്നുണ്ട്. ഇവർ ഇനി 15 ദിവസം കൂടുമ്പോൾ കോവിഡ് പരിശോധന നടത്തണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group