ബെംഗളൂരു: കടകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഉള്ള ശമ്പളത്തോട് കൂടിയുള്ള അവധി 30 ദിവസത്തിൽ നിന്ന് 45 ദിവസമായി ഉയർത്തുന്ന തൊഴിൽ ഭേദഗതി ബിൽ നിയമസഭ പാസാക്കി.
കർണാടക ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് ഭേദഗതി ബിൽ നിയമ നിർമാണ കൗൺസിലിലും കൂടി പാസായാൽ പ്രാബല്യത്തിൽ വരും.
ഓരോ വർഷവും ബാക്കി വരുന്ന അവധി അടുത്ത വർഷത്തേക്ക് നീക്കി വക്കാനും ബില്ലിൽ വ്യവസ്ഥ ഉണ്ട്.
സിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡിലൂടെയുള്ള മെട്രോ റെയിൽ നിർമ്മാണ കരാർ ഉടൻ