ബെംഗളൂരു : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ തിരക്കേറിയ റോഡുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽനിന്ന് അധിക നികുതി ഈടാക്കണമെന്ന ആസൂത്രണ വകുപ്പിന്റെ നിർദേശം സർക്കാരിന്റെ പരിഗണനയിൽ. സംസ്ഥാനത്തെ ട്രില്യൺ ഡോളർ സാമ്പത്തിക ശക്തിയാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് ആസൂത്രണവകുപ്പ് നിർദേശം മുന്നോട്ടുവെച്ചത്.തിരക്കേറിയ റോഡുകളിൽ പ്രവേശിക്കുന്നതിന് വാഹനയുടമകളിൽനിന്ന് പ്രത്യേകം തുകയീടാക്കുമ്പോൾഅത്യാവശ്യക്കാർമാത്രം ഇത്തരം സാഹചര്യമുണ്ടാകുമെന്നും റോഡുകൾ ഉപയോഗിക്കുന്ന ഗതാഗതക്കുരുക്ക് കുറയുമെന്നുംറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെ ലഭിക്കുന്ന അധികവരുമാനം നഗരത്തിലെ റോഡ് വികസനത്തിനു വേണ്ടിഉപയോഗപ്പെടുത്തുകയും ചെയ്യാം. വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന രാവിലെയും വൈകുന്നേരവും മാത്രമായിരിക്കും നിയന്ത്രണമുണ്ടാകുക.നേരത്തേ ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും സമാനമായ ആശയം അവതരിപ്പിച്ചിരുന്നു.നഗരത്തിൽ ചുരുങ്ങിയത് ഒമ്പത് റോഡുകളിലെങ്കിലും ഇത്തരമൊരു സംവിധാനം കൊണ്ടുവരണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.
ബെല്ലാരി റോഡ്, തുമകൂരു റോഡ്, മഗഡി റോഡ്, മൈസൂരു റോഡ്, കനകപുര റോഡ്, ബെന്നാർ ഘട്ട റോഡ്, ഹൊസൂർ റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, ഓൾഡ് മദ്രാസ് റോഡ് എന്നിവിടങ്ങളിലാണ് അധിക നികുതി ഈടാക്കേണ്ടത്. ടോൾ പിരിക്കുന്നതിനു സമാനമായി വാഹനങ്ങളിൽ ഘടിപ്പിച്ച ഫാസ്റ്റ്ടാഗിൽ നിന്ന് തുകയീടാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ റോഡുകൾഉപയോഗിക്കാൻ താത്പര്യമില്ലാത്തവർക്ക് സമാന്തര റോഡുകളിലൂടെ സഞ്ചരിക്കാം.
വിദേശനഗരങ്ങൾ മാതൃക:വിദേശനഗരങ്ങളായ സിങ്കപ്പൂർ, ലണ്ടൻ, സ്റ്റോക്ക്ഹോം എന്നിവിടങ്ങളിലെ ചില റോഡുകളിൽ ഇത്തരം സംവിധാനം നിലവിലുണ്ട്. സിങ്കപ്പൂരിൽ പകൽ സമയങ്ങളിൽ തിരക്കനുസരിച്ച് വ്യത്യസ്തനിരക്കാണ് ഈടാക്കുന്നത്. നേരത്തേ മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ അധികനികുതി ഈടാക്കുന്ന സംവിധാനമൊരുക്കാനുള്ള ആലോചന നടന്നിരുന്നെങ്കിലും വിവിധ കോണുകളിൽനിന്ന് എതിർപ്പുയർന്നതോടെ ഉപേക്ഷിക്കുകയായിരുന്നു.
യാത്രക്കാരോടും ജീവനക്കരോടും വഴക്കിട്ടു; വിമാനത്തില്‍ നിന്ന് ചാടാൻ ശ്രമിച്ച യുവാവ് പിടിയില്‍
യാത്രക്കിടെ വിമാനത്തിന്റെ എമര്‍ജൻസി വാതില്‍ തുറന്ന് പുറത്തേയ്‌ക്ക് ചാടാൻ ശ്രമിച്ചയാള്‍ പിടിയില്‍.ഗുവാഹത്തി-അഗര്‍ത്തല ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ത്രിപുര സ്വദേശി ബിശ്വജിത് ദേബത്ത് (41)ആണ് പിടിയിലായത്. യാത്രക്കിടെ ഇയാള്‍ വിമാനത്തിലെ യാത്രക്കാരുമായും ജീവനക്കാരുമായും വഴക്കിട്ട ശേഷം താഴേയ്‌ക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു.വിമാനം ലാന്റ് ചെയ്തയുടൻ പ്രതിയെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതിയ്‌ക്ക് വിഷാദരോഗമുള്ളതായി മനസ്സിലായെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്രൂ അംഗങ്ങളും മറ്റ് യാത്രക്കാരും ഇടപെട്ടാണ് ചാടാനുള്ള ശ്രമത്തില്‍ നിന്ന് ഇയാളെ തടഞ്ഞത്. തുടര്‍ന്ന് വിമാനം അഗര്‍ത്തലയില്‍ ഇറക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു