Home Featured നാഷണല്‍ ഗെയിംസ് 2023-ന് യോഗ്യത നേടുന്ന ആദ്യ കേരളീയനായി നടൻ ബിബിൻ പെരുമ്ബിള്ളി

നാഷണല്‍ ഗെയിംസ് 2023-ന് യോഗ്യത നേടുന്ന ആദ്യ കേരളീയനായി നടൻ ബിബിൻ പെരുമ്ബിള്ളി

by admin

അഭിനയത്തില്‍ മാത്രമല്ല ഷൂട്ടിംഗിലും താരമാണെന്നു തെളിയിച്ച്‌ നടൻ ബിബിൻ പെരുമ്ബിള്ളി. നാഷണല്‍ റൈഫിള്‍ അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തുന്ന ട്രാപ്പ് ഷൂട്ടിംഗ്, നാഷണല്‍ ഗെയിംസ്, 2023-ന് യോഗ്യത നേടുന്ന ആദ്യ കേരളീയനായി മാറിയിരിക്കുകയാണ് ബിബിൻ.

ചെന്നൈയിലും പുതുകോട്ടയിലും നടന്ന മത്സരങ്ങളില്‍ വിജയിച്ചാണ് ബിബിൻ യോഗ്യത നേടിയത്. സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടല്‍, തീവണ്ടി,കുറുപ്പ് , വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ്‌ ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിബിൻ പെരുമ്ബിള്ളി ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസിന്റെ പങ്കാളിയുമാണ്.

പേരുമാറ്റ വിവാദത്തിനിടെ പുതിയ ചിത്രത്തില്‍ ഭാരത് എന്ന് പേര് ചേര്‍ത്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍

രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേര് ഭാരത് എന്നാക്കണമെന്ന് മുൻ താരം വീരേന്ദര്‍ സേവാഗ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ എന്ന പേര് മാറ്റണമെന്ന് താൻ രണ്ടുവര്‍ഷം മുൻപ് ആവശ്യപ്പെട്ടിരുന്നതായി നടി കങ്കണ റണൗട്ടും എക്‌സിലൂടെ പ്രതികരിച്ചിരുന്നു. ഇതിനിടെ തന്റെ പുതിയ ചിത്രത്തില്‍ പേര് മാറ്റത്തിലൂടെ ഈ വാദങ്ങളില്‍ പങ്കാളിയാകുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാറും.

‘മിഷൻ റാണിഗഞ്ജ്: ദി ഗ്രേറ്റ് ഇന്ത്യൻ റെസ്‌ക്യൂ’ എന്ന ചിത്രത്തിന്റെ പേര് ‘മിഷൻ റാണിഗഞ്ജ്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ’ എന്നാണ് മാറ്റിയത്. ചിത്രത്തിന്റെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. രാജ്യത്തിന്റെ പേര് വരാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭാരത് എന്നാക്കി മാറ്റാൻ സര്‍ക്കാര്‍ നീക്കമുണ്ടാകുമെന്ന വിവിധ കേന്ദ്രങ്ങളിലെ ചര്‍ച്ചകള്‍ ഉയരുമ്ബോഴാണ് അക്ഷയ് തന്റെ ചിത്രത്തിന്റെ ടാഗ്‌ലൈനില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1989ല്‍ റാണിഗഞ്ജില്‍ 350 അടി താഴ്‌ചയില്‍ കല്‍ക്കരിഖനിയില്‍ അകപ്പെട്ടവരെ രക്ഷിച്ച എഞ്ചിനീയറായ ജസ്വന്ത് സിംഗ് ഗില്ലിന്റെ ധീരമായ പ്രവൃത്തിയെ ആസ്‌പദമാക്കിയുള്ള ചിത്രത്തില്‍ അക്ഷയ്‌ കുമാറിനൊപ്പം പരിണീതി ചോപ്ര, കുമുദ് മിശ്ര, പവൻ മല്‍ഹോത്ര, രവി കിഷൻ തുടങ്ങി വൻ താരനിരതന്നെയുണ്ട്. ചിത്രത്തിന്റെ ടീസര്‍ നാളെ പുറത്തിറങ്ങും. ഒക്ടോബര്‍ ആറിനാണ് റിലീസ്.

You may also like

error: Content is protected !!
Join Our WhatsApp Group