ബെംഗളൂരു : ബസുകൾഎവിടെയെത്തിയെന്ന് യാത്രക്കാർക്ക് തത്സമയം അറിയാൻ കഴിയുന്ന ബി.എം.ടി.സി.യുടെ ട്രാക്കിങ് സംവിധാനം 25-ന് ഔദ്യോഗികമായി പുറത്തിറക്കും. നമ്മ ബി.എം.ടി.സി. ആപ്പിലാണ് ബസുകൾ ട്രാക്കുചെയ്യാൻ കഴിയുന്ന സംവിധാനം കൂടിയുൾപ്പെടുത്തുന്നത്. പുതിയ സംവിധാനമൊരുക്കുന്നതോടെ ബി.എം.ടി.സി. സർവീസുകൾ കൂടുതൽ ജനകീയവും ആധുനികവുമാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
ഏറെക്കാലത്തെ പരീക്ഷണങ്ങൾക്കു ശേഷമാണ് ബസുകൾ തത്സമയം ട്രാക്കുചെയ്യാൻ കഴിയുന്ന സംവിധാനം ബി.എം.ടി.സി. ഒരുക്കുന്നത്.കഴിഞ്ഞവർഷം ഡിസംബർ ഒന്നുമുതൽ നമ്മ ബി.എം.ടി.സി. ആപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം ലഭ്യമാക്കിയിരുന്നു. എന്നാൽ ട്രാക്കിങ്ങിന് കൃത്യതയില്ലെന്ന് കണ്ടെത്തി. ഇതോടെ, ഈ വർഷം ഏപ്രിൽ 18-ന് പരിഷ്കരിച്ച പതിപ്പ് ബി.എം.ടി.സി. പുറത്തിറക്കി. പക്ഷേ, മുമ്പുണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ടെങ്കിലും പൂർണമായും ആശ്രയിക്കാൻ കഴിയില്ലെന്നായിരുന്നു യാത്രക്കാരുടെ പ്രതികരണം. ആപ്പിൽ ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി, കൃത്യതയുറപ്പാക്കിയാണ് 25-ന് ഔദ്യോഗികമായി സംവിധാനം പുറത്തിറക്കുന്നത്.
ബസുകളിലെ ജി.പി.എസ്.ഉപകരണത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പിൽ നിലവിൽ 5,032 ബസുകളാണ് തത്സമയം ട്രാക്കുചെയ്യാൻ കഴിയുക. ഈ മാസം 25-നുള്ളിൽഇവയുടെ എണ്ണം 6,000 ആകും. സ്വകാര്യ കമ്പനികളായ മണിപ്പാൽ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെയുംആംനെക്സിന്റെയുംസഹായത്തോടെയാണ് ട്രാക്കിങ് സംവിധാനം വികസിപ്പിച്ചത്.
ഡബിൾ ഡക്കർ ബസുകൾ ഡിസംബറിൽ:ബി.എം.ടി.സി.യുടെ ഡബിൾ ഡക്കർ വൈദ്യുത ബസുകൾ ഡിസംബറിൽ നിരത്തിലിറങ്ങും.വിനോദസഞ്ചാരികളെ ലക്ഷ്യംവെച്ച് ആദ്യഘട്ടത്തിൽ അഞ്ചുറൂട്ടുകളിലാണ് സർവീസുകൾ നടത്തുക. അടിപ്പാതകളില്ലാത്ത റൂട്ടുകൾ ഇതിനുവേണ്ടി കണ്ടെത്തും.നഗരത്തിൽ ഒട്ടേറെ അടിപ്പാതകളുണ്ടെന്നും ഇതിലൂടെ കടന്നുപോകാൻ ഡബിൾ ഡക്കർ ബസുകൾക്ക് കഴിയില്ലെന്നും വിലയിരുത്തി ഉപേക്ഷിച്ച പദ്ധതിയാണിത്. എന്നാൽ, നഗരത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് ഡബിൾ ഡക്കർ ബസുകൾ വലിയ നേട്ടമാകുമെന്ന് കണ്ടെത്തിയതോടെ കൂടുതൽ പഠനങ്ങൾ നടത്തി പദ്ധതി നടപ്പാക്കാൻ ബി.എം.ടി.സി. തീരുമാനിക്കുകയായിരുന്നു.
‘പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്’; നരേന്ദ്രമോദിയെ ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച് ഇന്തോനേഷ്യ
20-ാമത് ആസിയാൻ ഉച്ചകോടിയിലേയ്‌ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക ക്ഷണപത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഇന്തോനേഷ്യ നല്‍കിയ വിശേഷണം ശ്രദ്ധ നേടുന്നു.ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്നാണ് ക്ഷണപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ജി20 ഉച്ചകോടിയിലേയ്‌ക്ക് ലോകനേതാക്കളെ ക്ഷണിക്കുന്ന കത്തില്‍ ഇന്ത്യയുടെ രാഷ്‌ട്രപതി എന്നതിനു പകരം, ഭാരതത്തിന്റെ രാഷ്‌ട്രപതി എന്ന് പരാമര്‍ശിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാക്കള്‍ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുമ്ബോഴാണ് ഇന്തോനേഷ്യയുടെ വിശേഷണം ശ്രദ്ധ നേടുന്നത്.20-ാമത് ആസിയാൻ ഉച്ചകോടിയിലും 18-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിയിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ജക്കാര്‍ത്തയിലേക്ക് പുറപ്പെടും.
ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജക്കാര്‍ത്തയിലേക്ക് പോകുന്നത്. ഇതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍, പ്രധാനമന്ത്രി മോദിയെ ‘ഇന്ത്യയുടെ പ്രധാനമന്ത്രി’ എന്ന് വിളിക്കുന്ന പതിവ് രീതി ഒഴിവാക്കി ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്ന് ഇന്തോനേഷ്യ വിശേഷിപ്പിച്ചിരിക്കുന്നത്.ആസിയാൻ ഉച്ചകോടിയ്‌ക്ക് പിന്നാലെ ജി20 യോഗം നടക്കുന്നതിനാല്‍ പ്രധാനമന്ത്രിയുടെ ഹ്രസ്വകാല സന്ദര്‍ശനമായിരിക്കും ഇത്. ഇന്തോനേഷ്യയാണ് ഈ വര്‍ഷത്തെ ആസിയാൻ ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കുന്നത്. ഓസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ന്യൂസ്‌ലാൻഡ്, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ എട്ട് അംഗരാജ്യങ്ങളെയും ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലേക്ക് കൊണ്ടുവരും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഒമ്ബതാമത് ആസിയാൻ ഉച്ചകോടിയാണിത്.